ഓടിക്കൊണ്ടിരുന്ന ഇൻഡിഗോ കാറിന് തീ പിടിച്ചു; യാത്രക്കാർ ഇറങ്ങിയോടി

ഓടിക്കൊണ്ടിരുന്ന ഇൻഡിഗോ കാർ തീപിടിച്ച് പൂർണമായും കത്തിനശിച്ചു. വാഹനത്തിലിരുന്നവർ ഓടി രക്ഷപ്പെട്ടതിനാലാണ് വൻ അപകടം ഒഴിവായത്. വർക്ക് ഷോപ്പിൽ പണി പൂർത്തീകരിച്ച ശേഷം ടെസ്റ്റിനായി ഓടിച്ച് നോക്കുമ്പോഴാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കാറിന് തീ പിടിച്ചത്. തിരുവനന്തപുരം – ചെങ്കോട്ട അന്തർസംസ്ഥാന പാതയിൽ കുളത്തൂപ്പുഴ നെടുവണ്ണൂർ കടവിൽ രാത്രി 8 ഓടെയായിരുന്നു സംഭവം. ( running Indigo car got burned )
Read Also: ടേക്ക് ഓഫിനിടെ ഇൻഡിഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി
ഷോർട്ട് സർക്യൂട്ടാകാം തീ പിടിത്തത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുളത്തൂപ്പുഴ സാംനഗർ സജാദ് മൻസിലിൽ സജാദിന്റെ ഇൻഡിഗോ കാറാണ് കത്തിയത്. നെടുവണ്ണൂർ കടവിലെ പാലത്തിനടുത്തുവെച്ചാണ് കാറ്‍ കത്തിയത്. വർക്ക് ഷോപ്പിൽ നിന്ന് ഒന്നര കിലോമീറ്റർ ഓടിക്കഴിഞ്ഞപ്പോഴാണ് കാറിനുള്ളിൽ ഡാഷ് ബോർഡിൽ നിന്ന് തീ ഉയരുന്നത് ശ്രദ്ധയൽപ്പെടുന്നത്. ഇതോടെ കാറിലുണ്ടായിരുന്ന സജാദും സുഹൃത്തും വാഹനം നിർത്തി ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് കുളത്തൂപ്പുഴ പൊലീസും നാട്ടുകാരും ചേർന്നാണ് തീ കെടുത്തിയത്.
Story Highlights: running Indigo car got burned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here