കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ഹിന്ദു ക്ഷേത്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നു: റിട്ട. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി റിട്ട. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര നടത്തിയ പരാമര്‍ശത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ചയാകുന്നു. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഹിന്ദു ക്ഷേത്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നു എന്നതുള്‍പ്പെടെയുള്ള വിമര്‍ശനങ്ങള്‍ അടങ്ങിയ വിഡിയോ ക്ലിപ്പാണ് ചര്‍ച്ചയാകുന്നത്. സുപ്രിംകോടതി ചീഫ് ജസ്റ്റിസായ യു യു ലളിതിനും സമാനമായ അഭിപ്രായമുണ്ടെന്നും ഇന്ദു മല്‍ഹോത്ര പറയുന്നതായി വിഡിയോയിലുണ്ട്. (Communist governments all over have taken over Hindu temples: Retired Justice Indu Malhotra)
ഒരു കൂട്ടം ആളുകളെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്ദു മല്‍ഹോത്ര സംസാരിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളുടെ ലക്ഷ്യം ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനവും സമ്പത്തുമാണെന്ന് ഇന്ദു മല്‍ഹോത്ര വിമര്‍ശിക്കുന്നു. ‘പണത്തിനായി എല്ലായിടത്തും അവര്‍ ഹിന്ദു ക്ഷേത്രങ്ങളെ ഏറ്റെടുക്കുന്നു. ഹിന്ദു ക്ഷേത്രങ്ങളുടെ നിയന്ത്രണം മാത്രമേ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഏറ്റെടുക്കാറുള്ളൂ. അതിനാല്‍ ഞാനും ജസ്റ്റിസ് ലളിതും ഇത് അനുവദിക്കില്ലെന്ന് പറഞ്ഞു’. പുറത്തുവന്ന വിഡിയോയിലെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വാക്കുകള്‍ ഇങ്ങനെ.
Read Also: ‘തുറമുഖ നിര്‍മാണം ഏകപക്ഷീയമായി നിര്‍ത്താനാകില്ല’; സമരസമിതിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പരിപാലിക്കാന്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന് വ്യക്തമാക്കിയുള്ള 2020 ജൂലൈയിലെ വിധി ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ഇന്ദു മല്‍ഹോത്രയുടെ പ്രസംഗം. ഇന്ദു മല്‍ഹോത്രയും യു യു ലളിതും ഉള്‍പ്പെട്ട ബെഞ്ചിന്റേതായിരുന്നു ഈ വിധി. കേരള സര്‍ക്കാരിന് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ അനുവദിക്കപ്പെട്ടിരുന്ന അവകാശങ്ങള്‍ സംബന്ധിച്ച 2011ലെ കേരള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് രാജകുടുംബമായിരുന്നു സുപ്രിംകോടതിയെ സമീപിച്ചിരുന്നത്.
Story Highlights: Communist governments all over have taken over Hindu temples: Retired Justice Indu Malhotra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here