Advertisement

‘തുറമുഖ നിര്‍മാണം ഏകപക്ഷീയമായി നിര്‍ത്താനാകില്ല’; സമരസമിതിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍

August 28, 2022
2 minutes Read

വിഴിഞ്ഞം സമരസമിതിയുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ ലത്തീന്‍ അതിരൂപത പ്രതിനിധികള്‍ ഇന്നെത്തിയില്ല. സമരസമിതിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചില്ലെന്നാണ് ലത്തീന്‍ അതിരൂപതയുടെ വിശദീകരണം. എന്നാല്‍ ഇന്നലെത്തന്നെ ചര്‍ച്ച സംബന്ധിച്ച അറിയിപ്പ് സമരസമിതി അംഗങ്ങള്‍ക്ക് നല്‍കിയെന്നാണ് മന്ത്രി വി അബ്ദുറഹ്‌മാന്റെ പ്രതികരണം. സമരസമിതി ചര്‍ച്ചയ്ക്ക് വരാത്തതിന്റെ കാരണം വ്യക്തമല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. (minister v abdurahiman response vizhinjam protest)

വിഴിഞ്ഞം തുറമുഖ നിര്‍മാണം ഏകപക്ഷീയമായി നിര്‍ത്തിവയ്ക്കാനാകില്ലെന്നാണ് മന്ത്രി ആവര്‍ത്തിക്കുന്നത്. തുറമുഖ നിര്‍മാണം സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തയാറാണ്. പോസിറ്റീവായ നിലപാടാണ് സമരത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത് എന്നിട്ടും സമരം നീട്ടിക്കൊണ്ട് പോകുന്നത് ശരിയാണോ എന്ന് സമരക്കാര്‍ പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

Read Also: വിഴിഞ്ഞം സമരം; പിന്തിരിപ്പിക്കാനുള്ള ശ്രമത്തിൽ വീഴരുതെന്ന് പളളികളിൽ സർക്കുലർ

സമരം സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്ന നിലപാടില്‍ തന്നെയാണ് സര്‍ക്കാര്‍. വിഴിഞ്ഞം തുറമുഖ നിര്‍മാണം രാജ്യതാത്പര്യമാണ്. സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. വിഷയത്തില്‍ സര്‍ക്കാരിന് തുറന്ന മനസാണുള്ളത്. അതിരൂപതയ്ക്ക് ഇഷ്ടമുള്ള സമയത്ത് ചര്‍ച്ചയ്‌ക്കെത്താം. സര്‍ക്കാര്‍ ഏത് സമയത്തും ചര്‍ച്ചയ്ക്ക് തയ്യാറാണ്. പരിഹാരഫോര്‍മുല തയ്യാറാക്കാനായാല്‍ മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്താമെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞു.

Story Highlights: minister v abdurahiman response vizhinjam protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
എക്സിറ്റ്പോൾ പ്രവചനങ്ങൾ
കേരളത്തിൽ എല്‍ഡിഎഫിന് തിരിച്ചടി
യുഡിഎഫിന് മേല്‍ക്കൈ
താമര വിരിയുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍
Top