Advertisement

സിപിഐ എറണാകുളം ജില്ലാ കൗൺസിലിലേക്ക് മത്സരം; ഔദ്യോഗിക പാനലിനെതിരെ മത്സരിക്കുന്നത് 32 പേർ

August 28, 2022
1 minute Read

സിപിഐ എറണാകുളം ജില്ലാ കൗൺസിലിലേക്ക് മത്സരം. ഔദ്യോഗിക പക്ഷം 55 പേരുടെ പാനൽ അവതരിപ്പിച്ചു. ഈ പാനലിനെതിരെ 32 പേർ മത്സരിക്കുകയാണ്. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കും മത്സരം നടക്കുന്നുണ്ട്. സമവായ നീക്കം പരാജയപ്പെട്ടതോടെയാണ് ജില്ലാ കൗൺസിലിലേക്ക് മത്സരം നടക്കുന്നത്.

നിലവിലെ ജില്ലാ സെക്രട്ടറിയായ പി രാജു ഉൾപ്പെടുന്ന പക്ഷം 55 പേരുടെ പാനലാണ് അവതരിപ്പിച്ചത്. ഇതിനെതിരെ കാനം രാജേന്ദ്രനെ അനുകൂലിക്കുന്ന എതിർ പക്ഷം 32 പേരുടെ പാനലും അവതരിപ്പിച്ചു. വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. അല്പ സമയത്തിനുള്ളിൽ തന്നെ തീരുമാനമുണ്ടാവും.

ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഔദ്യോഗിക പക്ഷത്തിൽ നിന്ന് കെഎൻ സുഗതനും കാനം വിഭാഗത്തിലെ കെകെ അഷ്റഫും ദിനകനുമാണ് മത്സര രംഗത്തുള്ളത്.

Story Highlights: cpi ernakulam district council election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top