ഝാർഖണ്ഡിൽ ഭരണ പ്രതിസന്ധി; യുപിഎ എംഎൽഎമാരെ വനമേഖലയിലെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി

ഝാർഖണ്ഡിൽ ഭരണ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ യുപിഎ എംഎൽഎമാരെ തലസ്ഥാനമായ റാഞ്ചിയിൽ നിന്നും കുൺഠിയിലെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ അയോഗ്യത സംബന്ധിച്ച് ഗവർണ്ണറുടെ തീരുമാനം ഉടനുണ്ടാകും. രാഷ്ട്രീയ ധാർമ്മികതയനുസരിച്ച് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ( hemanth soren moves upa mla to forest area )
ഖനന അഴിമതി കേസിൽ കുടുങ്ങിയ മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ വസതിയിൽ നടന്ന നിർണായക യോഗത്തിന് ശേഷമാണ് കോൺഗ്രസ്, ജെഎംഎം എംഎൽഎമാരെ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. ചത്തീസ്ഗഡിലേക്ക് എംഎൽഎമാരെ മാറ്റാനായിരുന്നു ആലോചന എങ്കിലും, പിന്നീട് സംസ്ഥാനത്തെ തന്നെ വനമേഖലയിലേക്ക് മാറ്റി.
ഓപ്പറേഷൻ താമര നടപ്പാക്കാൻ ബിജെപി രംഗത്ത് ഇറങ്ങിയ സാഹചര്യത്തിലാണ് ജെ.എം.എമിന്റെ നീക്കം. ഹേമന്ത് സോറന്റെ സഹോദരൻ ബസന്ത് സോറൻ, ഡൽഹിയിൽ ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് നീക്കം. ഹേമന്ദ് സോറൻ സർക്കാരിനെ പിരിച്ച് വിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ഹേമന്ത് സോറൻറെ നിയമസഭാഗത്വം റദ്ദാക്കമെന്ന ശുപാർശ തെരഞ്ഞെടുപ്പ് കമ്മീഷൻ രണ്ട് ദിവസം മുൻപാണ് ഗവർണർക്ക് നൽകിയത്. എന്നാൽ ഗവർണർ ഇതു വരെയും ഇക്കാര്യത്തിൽ തീരുമാനം എടുത്തു അറിയിച്ചിട്ടില്ല. നിയമസഭാഗത്വം റദ്ധക്കുന്നതിനൊപ്പം, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വിലക്കുണ്ടെങ്കിൽ കോടതിയെ സമീപിക്കാനാ ജെഎംഎം ന് ലഭിച്ചിരിക്കുന്ന നിയമപദേശം.
Story Highlights: hemanth soren moves upa mla to forest area
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here