ഉറങ്ങിക്കിടക്കുന്ന അമ്മയിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

റെയിൽവേ സ്റ്റേഷനിൽ ഉറങ്ങി കിടക്കുകയായിരുന്ന സ്ത്രീയുടെ പക്കൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. മഥുര റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ( kid kidnapped from railway station )
സംഭവത്തിൽ ജിആർപി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ ഇയാൾ കുട്ടിയുമായി കടന്നുകളഞ്ഞിരിക്കാമെന്നാണ് റിപ്പോർട്ട്.
ये व्यक्ति रे०स्टेशन मथुरा जं० से अपनी माँ के साथ सो रहे महज 7 माह के बच्चे को उठाकर ले गया।
— SACHIN KAUSHIK (@upcopsachin) August 27, 2022
इस व्यक्ति को पकड़वाने में मदद कीजिये।
आप सिर्फ Retweet कर इसके फ़ोटो/वीडियो को Groups में share कर दीजिये, विशेष कर कासगंज, बदायूँ और बरेली साइड में।
मुझे भरोसा है ये अवश्य पकड़ा जाएगा। pic.twitter.com/fTnuGbSlsi
കുട്ടിക്കായി വിവധ ടീമുകളായി തിരിഞ്ഞ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഒപ്പം കുട്ടിയെ തട്ടിക്കൊണ്ടുപോയയാളുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു. ഇയാളെ കുറിച്ച് എന്തെങ്കിലും അറിവ് ലഭിക്കുന്നവർ പൊലീസിനെ വിവരമറിയിക്കാനും മഥുര പൊലീസ് അറിയിച്ചു. പ്രതിക്കായി ഉത്തർ പ്രദേശിലെ ഹത്രാസിലും അലിഗറിലും തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Story Highlights: kid kidnapped from railway station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here