വിഴിഞ്ഞം: ലത്തീന്‍ അതിരൂപതയും ഹൈക്കോടതിയിലേക്ക്

വിഴിഞ്ഞം തുറമുഖ വിഷയത്തില്‍ ലത്തീന്‍ അതിരൂപതയും ഹൈക്കോടതിയിലേക്ക്. അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ലത്തീന്‍ അതിരൂപത ഹൈക്കോടതിയെ സമീപിക്കുന്നത്. തങ്ങളെ കൂടി കോടതി കേള്‍ക്കണം എന്ന് അതിരൂപത കോടതിയോട് ആവശ്യപ്പെടുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മാണം മത്സ്യത്തൊഴിലാളി സമൂഹത്തിന് ആപത്താണെന്ന വാദമാകും ലത്തീന്‍ അതിരൂപത കോടതിയില്‍ ഉയര്‍ത്തുക. നാളെയാണ് അതിരൂപത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുക. (Latin church plea in high court against vizhinjam port)
അതേസമയം വിഴിഞ്ഞം സമരസമിതിയുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ ലത്തീന്‍ അതിരൂപത പ്രതിനിധികള്‍ ഇന്നെത്തിയില്ല. സമരസമിതിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചില്ലെന്നാണ് ലത്തീന്‍ അതിരൂപതയുടെ വിശദീകരണം. എന്നാല്‍ ഇന്നലെത്തന്നെ ചര്‍ച്ച സംബന്ധിച്ച അറിയിപ്പ് സമരസമിതി അംഗങ്ങള്‍ക്ക് നല്‍കിയെന്നാണ് മന്ത്രി വി അബ്ദുറഹ്‌മാന്റെ പ്രതികരണം. സമരസമിതി ചര്‍ച്ചയ്ക്ക് വരാത്തതിന്റെ കാരണം വ്യക്തമല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Read Also: കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ഹിന്ദു ക്ഷേത്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നു: റിട്ട. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര
വിഴിഞ്ഞം തുറമുഖ നിര്‍മാണം ഏകപക്ഷീയമായി നിര്‍ത്തിവയ്ക്കാനാകില്ലെന്നാണ് മന്ത്രി ആവര്‍ത്തിക്കുന്നത്. തുറമുഖ നിര്‍മാണം സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തയാറാണ്. പോസിറ്റീവായ നിലപാടാണ് സമരത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത് എന്നിട്ടും സമരം നീട്ടിക്കൊണ്ട് പോകുന്നത് ശരിയാണോ എന്ന് സമരക്കാര്‍ പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
Story Highlights: Latin church plea in high court against vizhinjam port
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here