Advertisement

ഓണക്കിറ്റിനെ അവഹേളിച്ച് ട്വന്റി20; വിമർശിക്കാം, ഇത്ര തരം താഴരുതെന്ന് പിവി ശ്രീനിജിൻ എംഎൽഎ

August 29, 2022
1 minute Read

ഓണക്കിറ്റിനെ അവഹേളിച്ച ട്വൻ്റി20ക്കെതിരെ അഡ്വ. പിവി ശ്രീനിജിൻ എംഎൽഎ. ട്വൻ്റി-20 കിഴക്കമ്പലം ഫേസ്ബുക്ക് പേജിൽ ഓണക്കിറ്റിനെതിരായി പ്രത്യക്ഷപ്പെട്ട പോസ്റ്റിൻ്റെ സ്ക്രീൻ ഷോട്ട് അടക്കം പങ്കുവച്ചുകൊണ്ടാണ് ശ്രീനിജിൻ എംഎൽഎ രംഗത്തുവന്നത്. മുതലാളി പാർട്ടിയുടെ ജനാധിപത്യബോധം എന്നാണ് ശ്രീനിജിൻ പോസ്റ്റിനെ വിമർശിച്ചിരിക്കുന്നത്. വിമർശിക്കാം പക്ഷെ ഇത്രയും തരം താഴരുത് എന്നും അദ്ദേഹം പറയുന്നു.

പിവി ശ്രീനിജിൻ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്:

നമ്മുടെ സംസ്ഥാനത്തെ സാധാരണക്കാരായ ഒരാൾ പോലും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുതെന്ന് (പ്രത്യേകിച്ച് ഓണക്കാലത്ത് ) എന്നുകരുതി ഒരു കരുതലായ് നമ്മുടെ സർക്കാർ നൽകുന്ന ഓണകിറ്റിനെ വിമർശിച്ച് പ്രാദ്ദേശിക പഞ്ചായത്തുപാർട്ടി അവരുടെ ഒഫീഷ്യൽ പേജിൽ ഇട്ടിരിക്കുന്ന പോസ്റ്റ്‌ വെട്ടലോടുകൂടി ഇവിടെ കൊടുക്കുന്നു.
മുതലാളി പാർട്ടിയുടെ
ജനാധിപത്യബോധം.
വിമർശിക്കാം, പക്ഷേ ഇത്രയും തരം താഴരുത്

Story Highlights: adv pv sreenijin mla against twenty20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top