കഴക്കൂട്ടം ബൈപ്പാസിലെ ടോള്‍ നിരക്ക് പുനര്‍നിര്‍ണയിക്കണമെന്ന് ഹൈക്കോടതി; നിര്‍മാണം പൂര്‍ത്തിയാക്കാത്ത ഭാഗത്തെ ഒഴിവാക്കണം

കഴക്കൂട്ടം ബൈപ്പാസിലെ ടോള്‍ നിരക്ക് പുനര്‍നിര്‍ണയിക്കണമെന്ന് ഹൈക്കോടതി. കോവളം മുതല്‍ കാരോട് വരെയുള്ള ഭാഗത്തെ ടോള്‍ ഒഴിവാക്കണമെന്ന് കോടതി പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാകാത്ത ഭാഗത്തെ ടോള്‍ ഒഴിവാക്കണം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പഠനവും നടപടികളും വേണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. (high court directs to review toll rates of kazhakkoottam bypass)
കോവളം മുതല്‍ കാരോട് വരെയുള്ള നാലര കിലോമീറ്ററോളം വരുന്ന ഭാഗത്താണ് അറ്റകുറ്റപ്പണി നടക്കുന്നത്. ബൈപ്പാസിലെ പ്രധാന ജംഗ്ഷനുകളില്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കണം എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും ഹൈക്കോടതി നല്‍കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നാറ്റ് പാക്ക്, പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയവര്‍ പഠനം നടത്തി ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും കോടതി നിര്‍ദേശിച്ചു.
Story Highlights: high court directs to review toll rates of kazhakkoottam bypass
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here