‘പെണ്ണല്ലേ, അവൾക്ക് അഹങ്കാരമുണ്ട്’; വനിതാ ആംബുലൻസ് ഡ്രൈവറെ തടഞ്ഞുനിർത്തി മർദിച്ചെന്ന് പരാതി

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് വനിതാ ആംബുലൻസ് ഡ്രൈവറെ തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതായി പരാതി. രോഗിയുമായി എത്തിയപ്പോൾ ആശുപത്രിയിലെ വളണ്ടിയർ അതിക്രമം നടത്തിയെന്നും ആംബുലൻസ് ഡ്രൈവർ ദീപാ ജോസഫ് പറഞ്ഞു. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.
ദീപാ ജോസഫ് ആംബുലൻസിൽ രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. വളണ്ടിയർ ആംബുലൻസിലെ സിലിണ്ടറിൽ നിന്ന് ഓക്സിജൻ തുറന്നുവിട്ടെന്നും ഇവർ പരാതിയിൽ പറയുന്നു. ആംബുലൻസിലെ രോഗിയ്ക്ക് നൽകുന്ന ഓക്സിജൻ അളവ് മാറ്റി. ഇത് തടയാൻ ശ്രമിച്ചപ്പോൾ മർദ്ദിച്ചു. ‘ഓടിക്കുന്നത് ഒരു പെണ്ണല്ലേ, അവൾക്ക് കുറച്ച് അഹങ്കാരമുണ്ട്. അതുകൊണ്ടാണ് ഓക്സിജൻ തുറന്നുവിട്ടതെ’ന്ന് വളണ്ടിയർ പറഞ്ഞതായി ദീപാ ജോസഫ് പറയുന്നു. പരാതിനൽകിയപ്പോൾ ഓക്സിജൻ സിലിണ്ടർ തുറന്നുവിട്ടതിൻ്റെ പേരിൽ കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ് പറഞ്ഞു എന്നും ദീപ പ്രതികരിച്ചു.
രണ്ടര വർഷമായി ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്യുകയാണ് ദീപ.
Story Highlights: lady ambulance driver beaten up kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here