Advertisement

ഘാന മൃഗശാലയിൽ സിംഹം ഒരാളെ കൊന്നു

August 29, 2022
2 minutes Read

ഘാനയിൽ മധ്യവയസ്കനെ സിംഹം കടിച്ചു കൊന്നു. അച്ചിമോട്ട ഫോറസ്റ്റ് റിസർവിനുള്ളിൽ സ്ഥിതി ചെയ്യുന്ന അക്ര മൃഗശാലയിലാണ് സംഭവം. കൂട്ടിൽ അതിക്രമിച്ചു കയറിയ ആളെ സിംഹം ആക്രമിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു.

മൃഗശാല ഉദ്യോഗസ്ഥരുടെ പതിവ് പട്രോളിംഗിനിടെയാണ് മധ്യവയസ്കൻ സിംഹ കൂട്ടിൽ പ്രവേശിച്ചത് ശ്രദ്ധയിൽ പെട്ടത്. സുരക്ഷാവേലി ചാടിക്കടന്നാണ് കൂട്ടിൽ കയറിയത്. കൂട്ടിൽ ഉണ്ടായിരുന്ന സിംഹങ്ങളിലൊന്ന് ഇയാളെ ആക്രമിച്ചു. അതീവ ഗുരുതരമായി പരുക്കേറ്റ മധ്യവയസ്കനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഇയാളുടെ പ്രവർത്തിക്ക് പിന്നിലെ ഉദ്ദേശ്യം ഇനിയും കണ്ടെത്താനായിട്ടില്ല. നിരോധിത മേഖലയിൽ ഇയാൾ എങ്ങനെ പ്രവേശിച്ചുവെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം കൂട്ടിൽ ഉണ്ടായിരുന്ന 4 സിംഹങ്ങൾക്ക് യാതൊരു പ്രശ്നവും ഇല്ലെന്ന് അധികൃതർ അറിയിച്ചു.

Story Highlights: Lion Kills Man Who Entered Its Enclosure In Ghana Zoo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top