അച്ചൻകോവിൽ പാതയിലെ ചെമ്പനരുവിയിൽ വഴിയാത്രക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു

അലുമുക്ക് അച്ചൻകോവിൽ പാതയിലെ ചെമ്പനരുവിയിൽ വഴിയാത്രക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു. ചെമ്മനരുവി കടമ്പുപാറ അമ്പലത്തിന് സമീപമാണ് സംഭവം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് താമസിക്കുന്നയാളല്ല മരിച്ചതെന്നാണ് പ്രാഥമിക വിവരം. ( passenger was trampled to death by the elephant ).
Read Also: തൃശൂർ പാലപ്പള്ളി എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടം; റബ്ബർ തോട്ടത്തിൽ നിലയുറപ്പിച്ചിരിക്കുന്നത് 25ഓളം ആനകൾ
മാനസിക അസ്വാസ്ഥ്യമുള്ള ഒരാൾ തുണിക്കെട്ടുമായി അതുവഴി നടന്നു പോകുന്നത് കണ്ടിരുന്നതായി പ്രദേശവാസികൾ പറയുന്നു. ഇദ്ദേഹമാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൊലവിളി നടത്തിയ ആന പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് മടങ്ങിയത്.
Story Highlights: passenger was trampled to death by the elephant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here