തൃശൂർ പാലപ്പള്ളി എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടം; റബ്ബർ തോട്ടത്തിൽ നിലയുറപ്പിച്ചിരിക്കുന്നത് 25ഓളം ആനകൾ

തൃശൂർ പാലപ്പള്ളി എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടം ഇറങ്ങി. 25ഓളം ആനകളാണ് റബ്ബർ തോട്ടത്തിൽ നിലയുറപ്പിച്ചിരിക്കുന്നത്. ഇതോടെ ഇവിടെ ടാപ്പിങ് നടത്താൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. കാട്ടാന ഇറങ്ങുന്ന സ്ഥലമാണെങ്കിലും ഇത്രയധികം ആനകൾ ഒരുമിച്ചെത്തുന്നത് അപൂർവമാണ്.
രണ്ട് ദിവസമായി കാട്ടാനകളുടെ സാന്നിധ്യം ഈ തോട്ടങ്ങളിലുണ്ട്. ഇക്കാര്യം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും അവ കാട്ടിലേക്ക് തന്നെ തിരികെപ്പോകുമെന്നായിരുന്നു മറുപടി. റബ്ബർ ടാപ്പിങിനായി 10ലേറെ തൊഴിലാളികളാണ് രാവിലെ എത്തിയത്. പ്രദേശത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ പുറപ്പെട്ടിട്ടുണ്ട്.
Story Highlights: elephant thrissur estate update
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here