Advertisement

മാനസിക പീഡനവും പണം തട്ടലും; അമല പോളിന്റെ മുൻ കാമുകൻ അറസ്റ്റിൽ

August 30, 2022
1 minute Read

അമല പോളിൻ്റെ മുൻ കാമുകനും ഗായകനുമായ ഭവ്നിന്ദർ സിംഗ് അറസ്റ്റിൽ. തന്നെ വഞ്ചിച്ചു എന്നും ഭീഷണിപ്പെടുത്തിയെന്നും കാട്ടി വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസിന് നടി നൽകിയ പരാതിയിലാണ് ഭവ്നിന്ദർ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭവ്നിന്ദർ സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടിച്ചു എന്ന് അമല പോൾ നൽകിയ പരാതിയിൽ പറയുന്നു.

2020ൽ ഇയാൾക്കെതിരെ അമല ചെന്നൈ ഹൈക്കോടതിയിൽ മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നു. സ്വകാര്യമായി നടത്തിയ ഒരു ഫോട്ടോഷൂട്ടിൻ്റെ ചിത്രങ്ങൾ വിവാഹിതരായെന്ന വ്യാജേന ഭവ്നിന്ദർ പ്രചരിപ്പിച്ചു എന്നും ഇതുവഴി ഇയാൾ മാനസികമായി പീഡിപ്പിച്ചു എന്നുമായിരുന്നു പരാതി. ഭവ്നിന്ദർ ഈ ചിത്രങ്ങൾ പങ്കുവച്ചതോടെ അമല വിവാഹിതയായെന്ന് വാർത്ത പരന്നു. ഇതോടെ ചിത്രങ്ങൾ ഫോട്ടോഷൂട്ട് ആയിരുന്നു എന്ന് അമല വിശദീകരിച്ചു. തൊട്ടുപിന്നാലെ ഭവ്നിന്ദര്‍ ചിത്രങ്ങൾ നീക്കം ചെയ്യുകയായിരുന്നു.

ഭവ്നിന്ദറുമായി ചേർന്ന് 2018ൽ അമല ഒരു സിനിമാ നിർമാണക്കമ്പനി ആരംഭിച്ചിരുന്നു. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട ഫണ്ടുകളും മറ്റും ഭവ്നിന്ദർ ദുരുപയോഗം ചെയ്തെന്നും അത് തന്നെ സാമ്പത്തിക സമ്മർദ്ദത്തിലാക്കിയെന്നും അമല പരാതിയിൽ പറയുന്നു.

2014ൽ സംവിധായകൻ എഎൽ വിജയ്‌യെ വിവാഹം കഴിച്ച അമല 2017ൽ വിവാഹമോചിത ആയിരുന്നു. ഇതിനു ശേഷമാണ് ഭവ്നിന്ദറുമായി പ്രണയത്തിലാവുന്നത്.

Story Highlights: amala paul ex boyfriend bhavninder singh arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top