Advertisement

ഓടയിൽ ബിഎസ്എൻഎൽ ബോക്സ്; പരിഹാസവുമായി സോഷ്യൽ മീഡിയ

August 30, 2022
1 minute Read
BSNL Box in drainage

നവീകരണം നടന്നു കൊണ്ടിരിക്കുന്ന താമരശേരി കൊയിലാണ്ടി സംസ്ഥാന പാതയിലെ ബാലുശേരി അമരാപുരിയിലെ ഓവുചാലിലാണ് ബിഎസ്എൻഎൽ ബോക്സ് നിലനിൽക്കുന്നത്. ഇത് സോഷ്യൽ മീഡിയകളിൽ പരിഹാസത്തിന് ഇടയായി. കഴിഞ്ഞ ദിവസം ഓവു ചാൽ നിർമ്മാണം നടന്നപ്പോൾ ബിഎസ്എൻഎൽ ബോക്സ് നിലനിൽക്കുന്ന ഭാഗങ്ങളിലൂടെ ഓട നിർമ്മിച്ച് തൊഴിലാളികൾ തങ്ങളുടെ ജോലി ചെയ്യുകയായിരുന്നു ഉണ്ടായത് ( BSNL Box in drainage ).

ബിഎസ്എൻഎൽ ഡിപ്പാർട്ട്മെൻ്റ് ബോക്സ് മാറ്റി തരാൻ കാല താമസം എടുക്കുന്നതാണ് തൊഴിലാളികളും കരാർ കമ്പനിയും ഇത്തരത്തിൽ ജോലിയുമായി മുന്നോട്ട് പോകുവാൻ കാരണമായത് എന്നതാണ് സൂചന. ശ്രീധന്യ ഗ്രൂപ്പാണ് നവീകര പ്രവർത്തി ഏറ്റെടുത്തിരിക്കുന്നത്.

Story Highlights: BSNL Box in drainage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top