വൈറല്‍ വിഡിയോയ്ക്കായി ആടിനെ ബലമായി മദ്യം കുടിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

സോഷ്യൽ മീഡിയിൽ വിഡിയോ വൈറലാകാൻ ആടിനെ ബലമായി മദ്യം കുടിപ്പിച്ചു. ആഗ്രയിലാണ് സംഭവം. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മൂന്ന് പേരെയാണ് വിഡിയോയില്‍ കാണുന്നത്. ഇതില്‍ ഒരാളെ ആഗ്ര പൊലീസ് അറസ്റ്റ് ചെയ്തു.
ആഗ്രയിലെ സവായിന്‍ ഗ്രാമത്തിലാണ് ക്രൂരത നടന്നത്. മൂന്ന് പേര്‍ ചേര്‍ന്ന് ആടിനെ ബലമായി പിടിച്ച് വെക്കുകയും മദ്യം വായില്‍ ഒഴിച്ച് കൊടുക്കുകയുമായിരുന്നു. വിഡിയോ വലിയ രീതിയില്‍ പ്രചരിച്ചതോടെ ക്രൂരതയ്‌ക്കെതിരേ നടപടിയെടുക്കാന്‍ ആവശ്യമുയരുകയായിരുന്നു.
Read Also: കാസർഗോഡ് മകളെ പിതാവ് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു
Story Highlights: Goat forcefully fed alcohol for social media views
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here