കനത്ത മഴ; എറണാകുളത്ത് നിന്നുള്ള വിവിധ ട്രെയിനുകള്‍ തടസപ്പെട്ടു

എറണാകുളം ജില്ലയിലെ കനത്ത മഴ സ്റ്റേഷനുകളിലെ സിഗ്നല്‍ പ്രവര്‍ത്തനത്തെ ബാധിച്ചെന്ന് റെയില്‍വേ അധികൃതര്‍. എറണാകുളം ജംഗ്ഷന്‍, ടൗണ്‍ സ്റ്റേഷനുകളിലെ സിഗ്നല്‍ പ്രവര്‍ത്തനത്തെയാണ് താത്ക്കാലികമായി ബാധിച്ചത്. വിവിധയിടങ്ങളില്‍ റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറി.
പരശുറാം എക്‌സ്പ്രസ് എറണാകുളം ടൗണ്‍ വഴി തിരിച്ചുവിട്ടു . നിസാമുദ്ദീന്‍-എറണാകുളം മംഗള എക്‌സ്പ്രസ് ടൗണ്‍ സ്റ്റേഷനില്‍ സര്‍വീസ് നിര്‍ത്തി. കൊല്ലം, എറണാകുളം മെമു എക്‌സ്പ്രസ് ഇന്ന് തൃപ്പൂണിത്തുറ വരെ മാത്രമേ സര്‍വീസ് നടത്തൂ.
Read Also: കുട്ടനാട് വെള്ളത്തില്‍ വീണ് വയോധികന്‍ മരിച്ചു
കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസും വൈകിയോടുകയാണ്. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി ആലപ്പുഴ വഴി സര്‍വീസ് നടത്തുന്നുണ്ട്. സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് ആലപ്പുഴ വഴി തിരിച്ചുവിട്ടു.
Story Highlights: heavy rain affected railway services from ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here