മത്സരസാധ്യത തള്ളാതെ ശശി തരൂർ; മത്സരം നല്ലതാണ്, മത്സരം പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് തരൂർ

കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള സാധ്യത തള്ളാതെ ശശി തരൂർ. മത്സരിക്കുമെന്നോ ഇല്ലെന്നോ ഇപ്പോൾ പറയുന്നില്ല. മത്സരം നല്ലതാണെന്ന് ശശി തരൂർ പറഞ്ഞു.
സോണിയാഗാന്ധിയുടെ ചുമലിൽ ഭാരിച്ച ദൗത്യം കൊടുക്കുന്നത് നല്ലതല്ല. മത്സരം പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാൾ സ്ഥാനാർഥിയായാൽ അദ്ദേഹത്തിനെതിരെ ജി 23 സംഘത്തിന്റെ പ്രതിനിധിയായി ശശി തരൂർ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹൈക്കമാൻഡിന്റെ പ്രതിനിധി ജയിക്കുമെന്ന് ഉറപ്പാണെങ്കിലും കോൺഗ്രസ് നേരിടുന്ന പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും പാർട്ടിക്കുള്ളിൽ ചർച്ചയാക്കാൻ മത്സരം അനിവാര്യമാണെന്നാണു സംഘത്തിന്റെ വിലയിരുത്തൽ. തരൂരിനു സമ്മതമല്ലെങ്കിൽ മനീഷ് തിവാരി മത്സരിക്കണമെന്നാണു സംഘത്തിലെ ധാരണ. രാഹുൽ ഗാന്ധിയാണു മത്സരിക്കുന്നതെങ്കിലും തിവാരി രംഗത്തിറങ്ങിയേക്കും. ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും സംഘാംഗങ്ങൾക്കിടയിൽ ചർച്ച സജീവമാണ്.
Story Highlights: Shashi Tharoor does not rule out AICC competition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here