സഹകരണ മേഖലയുടെ തകർച്ചയിൽ അതീവ ദുഖിതനാണ് ഞാൻ; കെ. സുധാകരൻ

സഹകരണ മേഖലയുടെ തകർച്ചയിൽ അതീവ ദുഖിതനാണ് താനെന്നും ഇതിന്റെ മുഴുവൻ ഉത്തരവാദിത്തവും സർക്കാരിനാണെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ഇന്ന് സഹകരണ മേഖല നേരിടുന്നത് വലിയ പ്രശ്നങ്ങളാണ്. സഹകരണ മേഖലയുടെ വിശ്വാസ്യത നഷ്ടപെടാൻ കാരണം കേരളം ഭരിക്കുന്ന സർക്കാരാണ്.
ജീവനക്കാർക്ക് അർഹതപ്പെട്ട പ്രൊമോഷൻ പോലും നൽകാത്ത അവസ്ഥയാണ്. അവരുടെ താല്പര്യങ്ങൾ ഹനിക്കുന്ന സമീപനമാണ് സർക്കാർ കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. ( collapse of cooperative sector, K Sudhakaran criticized the government ).
Read Also: പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: 8.34 കോടി രൂപ അഴിമതി നടത്തിയ ഭരണസമിതി അംഗങ്ങളില്‍ നിന്ന് ഈടാക്കും
സർക്കാർ നടത്തുന്ന എല്ലാ നിയമങ്ങളും ജീവനക്കാരുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാണ്. പ്രശ്നങ്ങൾ പഠിക്കാൻ ഗവണ്മെന്റ് തയാറാകണം. ജന വിശ്വാസം തിരിച്ചെടുക്കേണ്ടത് സർക്കാരിന്റെ കടമയാണ്. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന നിലയിലേക്ക് പോകുകയാണ് സഹകരണ മേഖല. സർക്കാർ അന്തനും ബാധിരനും മൂകനുമായി നിന്നാൽ പ്രശ്നങ്ങൾ പരിഹരിക്കപെടില്ലെന്നും അദ്ദേഹം വിമർശിച്ചു.
പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ്പാ തട്ടിപ്പില്‍ നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കുന്നതിന് സര്‍ചാര്‍ജ് ഉത്തരവ് പുറത്തിറക്കിയിരിക്കുകയാണ്. ബാങ്കിന് നഷ്ടപ്പെട്ട 8.34 കോടി രൂപ അഴിമതി നടത്തിയ ഭരണസമിതി അംഗങ്ങളില്‍ നിന്ന് ഈടാക്കാനാണ് ഉത്തരവ്. തട്ടിപ്പുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസും അന്തിമ ഘട്ടത്തിലാണ്.
2017-18 കാലയളവിലെ ഓഡിറ്റിലാണ് കോടികളുടെ വായ്പ്പാ തട്ടിപ്പ് കണ്ടെത്തിയത്. ബാങ്കിന്റെ അന്നത്തെ പ്രസിഡണ്ടായ മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ അബ്രഹാം അടക്കമുള്ളവരാണ് കേസിലെ പ്രതികള്‍. അഴിമതി നടത്തിയ ഭരണസമിതി അംഗങ്ങളില്‍ നിന്ന് ബാങ്കിന് നഷ്ടപ്പെട്ട തുക തിരിച്ചു പിടിക്കാന്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എ ഷാജന്‍ ഉത്തരവിട്ടു. തട്ടിപ്പ് കാലയളവിലെ ഭരണസമിതി അംഗങ്ങള്‍ മുന്‍ സെക്രട്ടറി മുന്‍ ഇന്റേണല്‍ ഓഡിറ്റര്‍ എന്നിവരുടെ സ്ഥാവര ജംഗമ വസ്തുക്കളില്‍ നിന്നും റവന്യു റിക്കവറികള്‍ വഴി പണം തിരിച്ചു പിടിക്കാന്‍ നടപടി തുടങ്ങി.
മുന്‍ ഭരണസമിതി അംഗങ്ങള്‍ സജീവന്‍ കൊല്ലപ്പള്ളി എന്ന ബിനാമി ഇടപാടുകാരനെ ഉപയോഗിച്ച് മൂല്യം കുറഞ്ഞ ഭൂമി ഈട് നല്‍കിയാണ് വായ്പാ ക്രമക്കേട് നടത്തിയത്. നേരത്തെ ഇറക്കിയ സര്‍ ചാര്‍ജ്ജ് ഉത്തരവ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതിന് പിന്നാലെ ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സര്‍ചാര്‍ജ് ഉത്തരവ്.
Story Highlights: collapse of cooperative sector, K Sudhakaran criticized the government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here