Advertisement

കൊച്ചിയിലെ വെള്ളക്കെട്ടിന് കാരണം ഹോട്ടൽ മാലിന്യങ്ങൾ റോഡിൽ തള്ളുന്നത് : മേയർ ട്വന്റിഫോറിനോട്

August 31, 2022
2 minutes Read
kochi flood due to hotel waste disposal says mayor

കൊച്ചി നഗരത്തിലെ ഹോട്ടൽ മാലിന്യങ്ങൾ റോഡിൽ തള്ളുന്നതാണ് വെള്ളക്കെട്ടിന് പ്രധാന കാരണമെന്ന് മേയർ അഡ്വക്കേറ്റ് എം. അനിൽകുമാർ. യുദ്ധകാലാടിസ്ഥാനത്തിൽ ഇത് നീക്കം ചെയ്യാനുള്ള നിർദേശം നൽകിയെന്നും മേയർ ട്വന്റിഫോറിനോട് പറഞ്ഞു.

2018ലെ പ്രളയത്തിൽ കൊച്ചിയിലുണ്ടായി വെള്ളക്കെട്ടാണ് ഇപ്പോഴും ഉണ്ടായത്. വേലിയേറ്റമുണ്ടായതും തോരാതെ മഴപെയ്തതുമാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. കാനകളിലെ മാലിന്യം നഗരസഭ മാറ്റിയാലും വീണ്ടും ജനങ്ങൾ ഇത് ആവർത്തിക്കുന്നു എന്നും മേയർ കുറ്റപ്പെടുത്തി.

തോടുകളും കാനകളും കോരുമ്പോഴും വീണ്ടും പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടുകയാണെന്ന് മേയർ പറയുന്നു.

നിലവിൽ കൊച്ചിയിൽ നിർമിച്ചിരിക്കുന്ന മാൻ ഹോളുകൾ പര്യാപ്തമല്ല. ഓപ്പറേഷൻ ബ്രേക്ക് ത്രൂ കൊണ്ട് മാത്രം പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. കൊച്ചിയിലെ സാഹചര്യം പ്രത്യേകമായി കണ്ട് സർക്കാർ ഇടപെടണമെന്നും മേയർ ആവശ്യപെട്ടു

Story Highlights: kochi flood due to hotel waste disposal says mayor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top