Advertisement

വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനം റദ്ദാക്കും; ബില്‍ നാളെ സഭയില്‍

August 31, 2022
2 minutes Read
kerala assembly ruckus again

വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനം റദ്ദാക്കുന്ന കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. നാളെ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കും. തെരഞ്ഞെടുത്ത ഏജന്‍സിയെ പരീക്ഷ നടത്താന്‍ ഏല്‍പ്പിക്കുന്നതാണ് പുതിയ രീതി. ഉദ്യോഗസ്ഥരും വഖഫ് ബോര്‍ഡ് പ്രതിനിധികളും ഉള്‍പ്പെടുന്ന സംഘം അഭിമുഖം നടത്തും. (Waqf psc appointment bill kerala assembly tomorrow)

കഴിഞ്ഞ വര്‍ഷം നവംബര്‍ 9-നാണ് ശബ്ദവോട്ടോടെ നിയമസഭയില്‍ വഖഫ് ആക്ട് പാസാകുന്നത്. വഖഫ് ബോര്‍ഡിലെ ജീവനക്കാരുടെ നിയമനം പിഎസ്‌സിക്ക് വിട്ടുകൊണ്ടുള്ള തീരുമാനമാണ് പാസായത്. ഇത് വിജ്ഞാപനമായി പുറത്തിറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സമസ്തയും മുസ്ലീം ലീഗും ഉള്‍പ്പെടെ കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയത്.

നാളെ സഭയില്‍ ഔട്ട് ഓഫ് അജണ്ടയായാണ് ബില്‍ കൊണ്ടുവരിക. രാവിലെ നിയമസഭയില്‍ കക്ഷി നേതാക്കളുടെ യോഗം ചേരും. ഈ യോഗം ബില്‍ സഭയില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കും.

Story Highlights: Waqf psc appointment bill kerala assembly tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top