Advertisement

വിനായക ചതുര്‍ത്ഥി സ്‌പെഷ്യല്‍; ഗണപതിക്ക് ആധാര്‍ കാര്‍ഡ്

September 1, 2022
Google News 2 minutes Read
Jharkhand man created an Aadhaar Card for lord Ganesha

ഗണപതിക്ക് ആധാര്‍ കാര്‍ഡൊരുക്കി ഒരു ഭക്തന്‍. ജാര്‍ഖണ്ഡില്‍ നിന്നുള്ള സരവ് കുമാറാണ് ഗണപതിക്ക് ആധാര്‍ നല്‍കിയത്. ഇത് പക്ഷേ ആധാര്‍ കാര്‍ഡിന്റെ രൂപത്തിലൊരുക്കിയ വലിയ ഫ്‌ളക്‌സാണെന്ന് മാത്രം. ഈ വര്‍ഷത്തെ വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന ആശയാണ് ഈ കൂറ്റന്‍ ആധാര്‍ കാര്‍ഡിന് പിന്നില്‍.

ഫെയ്സ്ബുക്ക് തീം ഉപയോഗിച്ച് കൊല്‍ക്കത്തയില്‍ സൃഷ്ടിച്ച ഒരു ഫ്‌ളക്‌സില്‍ നിന്നാണ് തനിക്കിത് പ്രചോദനമായതെന്ന് സരവ് കുമാര്‍ പറഞ്ഞു. സാധാരണ ആധാര്‍ കാര്‍ഡില്‍ കാണുന്ന ക്യു ആര്‍ കോഡ്, ഫോട്ടോ, നമ്പര്‍, പേര്, ജെന്‍ഡര്‍ തുടങ്ങിയവയെല്ലാം ഗണപതിക്കൊരുക്കിയ ഫ്‌ളക്‌സ് ആധാറിലുമുണ്ട്.

Read Also: താജ്മഹലിന്റെ പേര് മാറ്റല്‍ നീക്കം; ആഗ്ര മുനിസിപ്പല്‍ കോര്‍പറേഷനിലെ ചര്‍ച്ച പരാജയപ്പെട്ടു

ആധാറിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഗണപതിയുടെ ചിത്രങ്ങള്‍ക്കായുള്ള ഗൂഗിള്‍ ലിങ്കിലേക്ക് പോകാം. ഈ ലിങ്കില്‍ കയറിയാല്‍ ഗണപതിയുടെ ‘വിലാസവും ജനന വര്‍ഷവും’ കാണും. ശ്രീ ഗണേഷ് എസ്/ഒ മഹാദേവ്, കൈലാഷ് പര്‍വ്വതം, (മുകളിലത്തെ നില) മാനസരോവര്‍, തടാകം, കൈലാഷ് പിന്‍കോഡ്- 000001, തീയതി 01/01/600 സിഇ എന്നാണ് വിലാസം നല്‍കിയിരിക്കുന്നത്.

Story Highlights: Jharkhand man created an Aadhaar Card for lord Ganesha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here