ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് ഉദ്യോഗസ്ഥരുടെ മേൽ കരി ഓയിൽ ഒഴിച്ച സംഭവം; യൂണിഫോമിൻ്റെ ചിലവ് സേന തന്നെ വഹിക്കും

ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് ഉദ്യോഗസ്ഥരുടെ മേൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ യൂണിഫോമിൻ്റെ ചിലവ് സേന തന്നെ വഹിക്കും. ഉപയോഗ ശൂന്യമായ യൂണിഫോമുകൾക്ക് പകരം പുതിയത് വാങ്ങുന്നതിന് ഡിജിപിയുടെ ഉത്തരവിട്ടു ( police will bear the cost of the uniform ).
കൊല്ലം, ആയുർ മാർത്തോമാ കോളജിൽ വിദ്യാർത്ഥി സംഘർഷത്തിനിടയിലാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കരിയോയിൽ ഒഴിച്ചത്. 18 പൊലീസുകാർക്കാണ് പുതിയ യൂണിഫോം വാങ്ങാൻ പണം അനുവദിച്ച് ഡിജിപി ഉത്തരവ് ഇറങ്ങിയത്. കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
Read Also: കൊല്ലം പുനലൂർ താലൂക്കാശുപത്രി പരിസരത്ത് യുവാവിന്റെ മൃതദേഹം
നീറ്റ് പരീക്ഷയ്ക്കായി വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പരീക്ഷാ കേന്ദ്രത്തിനെതിരെ അന്ന് യുവജന സംഘടനകൾ നടത്തിയ മാർച്ചിൽ വൻ സംഘർഷം ഉണ്ടായിരുന്നു. എബിവിപി പ്രവർത്തകർ കോളജിന്‍റെ ജനൽ ചില്ല് അടിച്ചു തകർത്തു. കെഎസ്‍യു, ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. രാവിലെ വിവിധ വിദ്യാർത്ഥി സംഘടനകൾ കോളജിലേക്ക് മാർച്ച് നടത്തിയിരുന്നെങ്കിലും പൊലീസിന് പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ കഴിഞ്ഞു.
ഉച്ചയോടെ കോളേജ് അധികൃതർ മാധ്യമങ്ങളെ കണ്ട് തങ്ങളുടെ ഭാഗത്ത് വീഴ്ച്ചയില്ല എന്ന് പറഞ്ഞതോടെ സ്ഥിതി മാറി. ആദ്യം കെഎസ്‍യു പ്രവർത്തകർ കോളജിനുള്ളിലേക്ക് ചാടിക്കയറി. പ്രവർത്തകനെ പൊലീസ് മർദ്ദിച്ചതോടെ യൂത്ത് കോണ്‍ഗ്രസുകാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. തൊട്ട് പിന്നാലെ കോളജിലേക്ക് എത്തിയ എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസിന് നേരെ കരി ഓയിൽ ഒഴിച്ചു. കോളജിന്‍റെ ഗേറ്റ് ചാടി കടന്ന എബിവിപി പ്രവർത്തകൻ ജനൽ ചില്ലകൾ അടിച്ചു പൊട്ടിച്ചിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോൾ ഡിജിപിയുടെ ഇടപെടലുണ്ടായിരിക്കുന്നത്.
Story Highlights: police will bear the cost of the uniform
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here