Advertisement

RSS നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലാണ് പാദപൂജ, സംഘപരിവാർ വത്കരണത്തിനുള്ള ശ്രമം; കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നു: SFI

16 hours ago
1 minute Read

പാദപൂജ വിവാദത്തിൽ പ്രതികരണവുമായി എസ്എഫ്ഐ. സംഘപരിവാർവത്കരണത്തിനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് വിദ്യാലയങ്ങളിൽ ആർ എസ് എസ് നിയന്ത്രണത്തിലുള്ള സ്കൂളുകളിലെ ഇത്തരം സംഭവങ്ങളെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു.

ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലാണ് പാദപൂജ നടത്തുന്നത്. ചാതുർവർണ്യ വ്യവസ്ഥിതിയുടെ പൂർത്തീകരണത്തിന് ആർഎസ്എസ് ശ്രമിക്കുന്നു. പുരോഗമന സമൂഹത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥികളെ നിർബന്ധിതമായി ഇത്തരം കാര്യങ്ങൾ ചെയ്യിപ്പിക്കരുത് എന്ന് കോടതി വിധിയുണ്ട്. കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്ന നടപടിയാണ്. സർക്കാർ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

വിവേകാനന്ദൻ പറഞ്ഞ ഭ്രാന്താലയത്തിലേക്ക് കേരളത്തെ കൂട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് ആർഎസ്എസ് നടത്തുന്നതെന്നും ശിവപ്രസാദ് വിമർശിച്ചു. ആലപ്പുഴയിൽ ബിജെപി ജില്ലാ നേതാവിന്റെ കാലു കഴുകിപ്പിച്ച സംഭവം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ശിവപ്രസാദ് പറഞ്ഞു.

Story Highlights : SFI about rss school padapooja

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top