ടി-20 ലോകകപ്പിൽ തകർപ്പൻ ടീമുമായി ഓസ്ട്രേലിയ; ഇടംപിടിച്ച് ടിം ഡേവിഡ്

ടി-20 ലോകകപ്പിൽ തകർപ്പൻ ടീമുമായി ഓസ്ട്രേലിയ. സിംഗപ്പൂർ ദേശീയ ടീമിനായി കളിച്ച ഓൾറൗണ്ടർ ടിം ഡേവിഡ് ഇതാദ്യമായി ഓസ്ട്രേലിയൻ ടീമിൽ ഇടംപിടിച്ചു. ഐപിഎൽ അടക്കം വിവിധ ടി-20 ലീഗുകളിൽ നടത്തിയ അസാമാന്യ പ്രകടനങ്ങളാണ് ടിം ഡേവിഡിന് ഓസീസ് ടീമിലേക്ക് അവസരമൊരുക്കിയത്. സ്വന്തം നാട്ടിൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ കിരീടം നിലനിർത്താനാണ് ഓസ്ട്രേലിയ ഇറങ്ങുക.
സിംഗപ്പൂരിനായി 14 ടി-20 മത്സരങ്ങൾ കളിച്ചിട്ടുള്ള ടിം 558 റൺസാണ് നേടിയിട്ടുള്ളത്. 46.50 ശരാശരിയും 158.52 സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്. 2020ൽ ഹോങ്കോങിനെതിരെയാണ് ടിം അവസാനമായി രാജ്യാന്തര മത്സരം കളിച്ചത്.
ആരോൺ ഫിഞ്ച് തന്നെ ടീമിനെ നയിക്കും. മിച്ചൽ മാർഷ്, ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്സ്‌വെൽ, ജോഷ് ഹേസൽവുഡ്, മാർക്കസ് സ്റ്റോയിനിസ്, ആദം സാമ്പ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് തുടങ്ങി പ്രധാന താരങ്ങളൊക്കെ ടീമിലുണ്ട്. ലോകകപ്പിനു മുന്നോടി ആയുള്ള ഇന്ത്യൻ പര്യടനത്തിലു വാർണറൊഴികെ ഇതേ ടീം തന്നെയാവും കളിക്കുക. വാർണർക്ക് പകരം കാമറൂൺ ഗ്രീൻ ആണ് ടീമിൽ ഇടം നേടിയത്.
ഓസീസ് ടീം: Aaron Finch, Ashton Agar, Pat Cummins, Tim David, Josh Hazlewood, Josh Inglis, Mitchell Marsh, Glenn Maxwell, Kane Richardson, Steve Smith, Mitchell Starc, Marcus Stoinis Matthew Wade, David Warner Adam Zampa
Story Highlights: t20 world cup australia team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here