നെല്ലിയാമ്പതി ചുരത്തില്‍ കാറിന് നേരെ കാട്ടാന പാഞ്ഞടുത്തു; പിറകോട്ട് എടുത്ത കാര്‍ താഴ്ച്ചയിലേക്ക് വീഴാതെ തങ്ങി നിന്നു, ഒഴിവായത് വന്‍ ദുരന്തം

പാലക്കാട് നെല്ലിയാമ്പതി ചുരത്തില്‍ കാറിന് നേരെ കാട്ടാന പാഞ്ഞടുത്തു. പിറകോട്ട് എടുത്ത കാര്‍ താഴ്ച്ചയിലേക്ക് വീഴുന്നതിന് മുന്‍പ് നിന്നതിനാല്‍ വലിയ അപകടം ഒഴിവായി ( wild elephant attack in Nelliampathi ).
ചുരത്തിലെ പതിനാലാം വളവിലാണ് സംഭവം. ഒരുമാസത്തിലധികമായി പിടിയാനയും, കുഞ്ഞും ചുരത്തില്‍ തുടരുകയാണ്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഒരുമാസത്തിലധികമായി പിടിയാനയും, കുഞ്ഞും ചുരത്തില്‍ നിലയുറപ്പിക്കുന്ന സ്ഥിതിയാണുള്ളത്. ഇതോടെ ഇതിലൂടെ പോകുന്ന യാത്രക്കാര്‍ക്ക് ആന ഏറെ പ്രയാസമുണ്ടാക്കുന്ന സ്ഥിതിയാണുള്ളത്. ഇന്നലെ ഒരു കുടുംബം കാറില്‍ ചുരത്തിലൂടെ പോകുന്നതിനിടയില്‍ കാട്ടാന കാറിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്ന് പേടിച്ച് കാറ് പുറകോട്ട് എടുക്കുന്നതിനിടയില്‍ കാര്‍ താഴ്ചയിലേക്ക് വീണു. എന്നാല്‍ കാര്‍ തങ്ങി നിന്നതോടെ വലിയ അപകടം ഒഴിവാകുകയായിരുന്നു.
Story Highlights: wild elephant attack in Nelliampathi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here