ലോട്ടറി വാങ്ങിയ പണം ചോദിച്ചതിന്റെ വിരോധത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

ലോട്ടറി വാങ്ങിയ പണം ചോദിച്ചതിന്റെ വിരോധത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ നരുവാമൂട്ടിലാണ് സംഭവം. പള്ളിച്ചൽ ട്രിനിറ്റി കോളജിന് സമീപം വാടകയ്ക്ക് താമസിക്കുന്ന രഞ്ചുവാണ് (33) അറസ്റ്റിലായത്.
Read Also: പെൺകുട്ടികൾക്ക് മദ്യം നൽകി പീഡിപ്പിച്ച കേസ്; മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
വിളപ്പിൽ പൊറ്റയിൽ കൊമ്പേറ്റി ആമ്പാടി ഭവനിൽ ആമ്പാടിയെ (49) കുത്തിപ്പരിക്കേൽപ്പിച്ച കേസിലാണ് രഞ്ചുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 31-ാം തീയതിയായിരുന്നു സംഭവം. ആമ്പാടിയുടെ കൈയിൽ നിന്ന് ലോട്ടറി ടിക്കറ്റ് വാങ്ങിയ വകയിൽ നൽകാനുള്ള 15000 രൂപ ചോദിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
കാട്ടാക്കട ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിൽ നരുവാമൂട് സി.ഐ ധനപാലനും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Story Highlights: Attempt to kill the youth; Accused in custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here