Advertisement

പീഡനശ്രമം ചെറുത്ത യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി; സംഭവം ഹരിയാനയിൽ

September 2, 2022
3 minutes Read
Haryana: Woman dies after being pushed off train for resisting molestation bid

ഹരിയാനയിൽ പീഡനശ്രമം ചെറുത്ത യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി. 9 വയസ്സുകാരനായ മകനോപ്പം യാത്ര ചെയ്ത യുവതിയാണ് കൊല്ലപ്പെട്ടത്. റോതകിൽ നിന്നും ഫത്തേബാദിലേക്കുള്ള യാത്രയ്ക്കിടെയാണ് ദാരുണമായ സംഭവം നടന്നത്. ( Haryana: Woman dies after being pushed off train for resisting molestation bid ).

Read Also: മകന്‍റെ മുന്നില്‍വച്ച് പിതാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം തടവ്

തന്റെ അമ്മയെ ഏതാനും പേർ ചേർന്ന് ട്രെയിനിൽ നിന്നും തള്ളിയിടുകയായിരുന്നു എന്ന് മകനാണ് പൊലീസിനെ അറിയിച്ചത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ട്രെയിനിൽ നിന്ന് ചാടി പരിക്കേറ്റ പ്രതി സന്ദീപിനെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചു. അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും ഫത്തേ ബാദ് പൊലീസ് മേധാവി അസ്താന മോദി വ്യക്തമാക്കി.

Story Highlights: Haryana: Woman dies after being pushed off train for resisting molestation bid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top