‘ഒരു പ്രത്യേക പ്രായമെത്തിയാൽ ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡിന് താരങ്ങളെ വേണ്ട’; മിച്ചൽ മക്ലേനഗൻ

ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന പേസർ മിച്ചൽ മക്ലാനഗൻ. ഒരു പ്രത്യേക പ്രായമെത്തിയാൽ ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡിന് താരങ്ങളെ വേണ്ട എന്ന് മക്ലാനഗൻ കുറ്റപ്പെടുത്തി. ദീർഘകാല പരിഗണന നൽകിയാൽ മാത്രമേ താരങ്ങൾക്ക് സുരക്ഷിതത്വം തോന്നൂ. 36 വയസുകാരനായ മക്ലാനഗൻ 77 രാജ്യാന്തര മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. 2018ലാണ് താരം അവസാനമായി ഒരു രാജ്യാന്തര മത്സരത്തിൽ പങ്കെടുത്തത്.
റഗ്ബി ടീമിൽ ദീർഘകാല കരാറാണ് താരങ്ങൾക്ക് ലഭിക്കുന്നതെന്ന് മക്ലാനഗൻ പറയുന്നു. അതുകൊണ്ട് തന്നെ അവർക്ക് സുരക്ഷിതത്വമുണ്ട്. മറ്റൊരു ജോലി ലഭിച്ചതിനു ശേഷമാണ് കഴിഞ്ഞ ദിവസം കോളിൻ ഡി ഗ്രാൻഡ്‌ഹോം ക്രിക്കറ്റിൽ നിന്നു വിരമിച്ചത്.
Read Also: കോളിൻ ഡി ഗ്രാൻഡാഹോം വിരമിച്ചു
കോളിൻ ഡി ഗ്രാൻഡ്‌ഹോം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത് രണ്ട് ദിവസങ്ങൾക്കു മുൻപാണ്. ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരുക്കുകൾ ബുദ്ധിമുട്ടിക്കുന്നതിനാലാണ് തീരുമാനം എടുത്തതെന്ന് 36കാരനായ താരം അറിയിച്ചു. ഗ്രാൻഡ്‌ഹോമിനെ സെൻട്രൽ കോൺട്രാക്ടിൽ നിന്ന് നീക്കി.
ന്യൂസീലൻഡിനായി 29 ടെസ്റ്റ് മത്സരങ്ങളും 45 ഏകദിനങ്ങളും 41 ടി-20കളും ന്യൂസീലൻഡിനായി കളിച്ചിട്ടുള്ള ഗ്രാൻഡ്‌ഹോം സമകാലിക ക്രിക്കറ്റിൽ ന്യൂസീലൻഡിനായി കളിച്ചിട്ടുള്ള ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ്. ടെസ്റ്റിൽ 38.70 ശരാശരിയിൽ 1432 ആണ് ഗ്രാൻഡ്‌ഹോം നേടിയിട്ടുള്ളത്. ഏകദിനത്തിൽ 45 മത്സരങ്ങളിൽ നിന്ന് 26.5 ശരാശരിയും 106 സ്ട്രൈക്ക് റേറ്റും സഹിതം 742 റൺസുള്ള താരം 41 ടി-20യിൽ 15.8 ശരാശരിയും 138 സ്ട്രൈക്ക് റേറ്റും സഹിതം 505 റൺസും നേടിയിട്ടുണ്ട്. ഐപിഎലിൽ 25 മത്സരങ്ങൾ കളിച്ച താരം 19 ശരാശരിയും 134.7 സ്ട്രൈക്ക് റേറ്റും സഹിതം 303 റൺസാണ് നേടിയത്. ടെസ്റ്റ്, ഏകദിന, ടി-20, ഐപിഎൽ മത്സരങ്ങളിൽ യഥാക്രമം 49, 30, 12, 6 വിക്കറ്റുകളാണ് നേടിയിരിക്കുന്നത്.
Story Highlights: New Zealand Cricket Mitchell McClenaghan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here