പ്രീമിയർ ലീഗ്; തുടരെ മൂന്നാം ജയവുമായി യുണൈറ്റഡ്

പ്രീമിയർ ലീഗിൽ തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് ലെസസ്റ്റർ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കിയ യുണൈറ്റഡ് മോശം തുടക്കത്തിനു ശേഷം പ്രീമിയർ ലീഗിൽ ചുവടുറപ്പിക്കുകയാണ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും ബെഞ്ചിലിരുന്നപ്പോൾ ജേഡൻ സാഞ്ചോ ആണ് യുണൈറ്റഡിൻ്റെ വിജയഗോൾ നേടിയത്.
ലെസസ്റ്ററിൻ്റെ തട്ടകത്ത് നടന്ന മത്സരത്തിൻ്റെ 23ആം മിനിട്ടിലാണ് സാഞ്ചോയുടെ വിജയഗോൾ പിറന്നത്. കണക്കുകൾ പരിഗണിക്കുമ്പോൾ മുന്നിട്ടുനിന്നത് ലെസസ്റ്റർ സിറ്റി ആയിരുന്നെങ്കിലും പതിവുപോലെ പഴുതടച്ച പ്രതിരോധക്കോട്ട കെട്ടി യുണൈറ്റഡ് വിജയം സ്വന്തമാക്കുകയായിരുന്നു. 68ആം മിനിട്ടിൽ പകരക്കാരനായി ഇറങ്ങിയ ക്രിസ്റ്റ്യാനോ രണ്ട് വട്ടം ഗോളിനരികെ എത്തിയെങ്കിലും സ്കോർ ചെയ്യാനായില്ല.
പ്രീമിയർ ലീഗിൽ മിന്നും ഫോമിലുള്ള ആഴ്സണൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. അഞ്ച് മത്സരങ്ങളിൽ അഞ്ചും ജയിച്ചാണ് ആർതേറ്റയും സംഘവും സ്വപ്ന റൺ തുടരുന്നത്. 15 പോയിൻ്റുള്ള ആഴ്സണലിനു തൊട്ടുപിന്നിൽ മാഞ്ചസ്റ്റർ സിറ്റിയുണ്ട്. അഞ്ച് മത്സരങ്ങളിൽ 4 ജയവും ഒരു സമനിലയുമായി 13 പോയിൻ്റാണ് സിറ്റിയ്ക്കുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാമതാണ്.
Story Highlights: premier league manchester united
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here