Advertisement

ട്രക്കുകളിൽ എത്തിയത് ടൺ കണക്കിന് തക്കാളി; രണ്ട് വർഷത്തിന് ശേഷം സ്പെയിനിൽ വീണ്ടും തക്കാളിയേറ്

September 2, 2022
Google News 2 minutes Read
Spain's Tomatina festival returns after two years

സ്പെയിനിലെ പ്രശസ്തമായ തക്കാളിയേറ് മൽസരം വലൻസിയയിലെ ബനോളിൽ നടന്നു. കൊവിഡ് മഹാമാരിയെ തുടർന്ന് മുൻവർഷങ്ങളിൽ മുടങ്ങിപ്പോയ മൽസരങ്ങളിൽ പങ്കെടുക്കാൻ പതിനായിരങ്ങളാണ് തെരുവിലേക്ക് ഒഴുകിയെത്തിയത്. ഉച്ചയോടെ തന്നെ വലൻസിയയിലെ തെരുവുകൾ ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. ട്രക്കുകളിൽ ടൺ കണക്കിന് തക്കാളിയാണെത്തിയത്. ( Spain’s Tomatina festival returns after two years ).

ലാ ടൊമാറ്റിന എന്നറിയപ്പെടുന്ന മൽസരം എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിലെ അവസാന ബുധനാഴ്ചയാണ് സംഘടിപ്പിക്കുക. ഇത്തവണയും നഗരത്തിലെ തെരുവുകൾ ചുവന്നു തുടുത്തു. മൽസരം എന്നതിലുപരി സ്പെയിനിലെ വലിയ ആഘോഷമാണ് തക്കാളിയേറ്.

Read Also: നിങ്ങൾക്ക് അലർജിയുണ്ടോ? എങ്കിൽ കൊവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണ്

നൃത്തവും പാട്ടും പരേഡും ഉൾപ്പെടെ ഒരാഴ്ച ഇത് നീണ്ടുനിൽക്കും. സ്പെയിനിൽ കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന സമയം കൂടിയാണിത്. തിരക്ക് നിയന്ത്രിക്കാൻ 2013മുതൽ ടിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ട്രക്കുകളിൽ ടൺ കണക്കിന് തക്കാളിയാണ് എത്തിയത്. ടിക്കറ്റെടുത്തവർ ട്രക്കുകളിലിരുന്നും മൽസരത്തിൽ പങ്കെടുത്തു.

കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷവും മൽസരം നടന്നില്ല. ഇത്തവണ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള നിരവധിപേർ ആഘോഷങ്ങളിൽ പങ്കെടുത്തു.

Story Highlights: Spain’s Tomatina festival returns after two years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here