എം.വി ഗോവിന്ദൻ മന്ത്രി സ്ഥാനം രാജി വയ്ക്കുമോ? തീരുമാനം ഇന്നുണ്ടാകും

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മന്ത്രി സ്ഥാനം രാജി വയ്ക്കുമോ എന്ന കാര്യത്തിൽ തീരുമാനം ഇന്നുണ്ടാകും. സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്യും. പുതിയ മന്ത്രിയെ സംബന്ധിച്ചുള്ള ചർച്ചകൾ ഇന്നുണ്ടായേക്കില്ലെന്നാണ് സൂചന. സംസ്ഥാന മന്ത്രിസഭാ പുനസംഘടന ഓണത്തിനു ശേഷമായിരിക്കും ഉണ്ടാകുക.
പുനസംഘടനയിൽ പി. നന്ദകുമാർ, പി.പി. ചിത്തരഞ്ജൻ, എം.ബി രാജേഷ്, എ.എൻ. ഷംസീർ എന്നിവരുടെ പേരുകളാണ് ഉയർന്ന് കേൾക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങളുടെ പേരിൽ കോടിയേരി ബാലകൃഷ്ണൻ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് എം.വി ഗോവിന്ദൻ ചുമതല ഏറ്റെടുത്തത്. എം.വി ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്ന എക്സൈസ്, തദ്ദേശസ്വയംഭരണം എന്നീ സുപ്രധാന വകുപ്പുകൾ ആര് ഏറ്റെടുക്കുമെന്ന് കണ്ട് തന്നെ അറിയണം.
Read Also: സി.പി.ഐ.എം-ബി.ജെ.പി ധാരണ ഇല്ലായിരുന്നുവെങ്കില്‍ മട്ടന്നൂരില്‍ കഥ മാറിയേനെ: വി ഡി സതീശൻ
തന്നെയും പിണറായിയെയും നയിക്കുന്നത് പാര്‍ട്ടിയാണെന്നും രണ്ട് പേരും പാര്‍ട്ടിക്ക് വിധേയപ്പെട്ട് പോകുമെന്നും മന്ത്രി എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിന് ശേഷം പ്രതികരിച്ചിരുന്നു. മന്ത്രിസ്ഥാനം സംബന്ധിച്ച് പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടത്. പാര്‍ട്ടിയും സര്‍ക്കാരും ഒരേ നിലപാടില്‍ മുന്നോട്ട് പോകും. അതിൽ ഒരു വെല്ലുവിളിയുമില്ല. കണ്ണൂര്‍ ലോബി എന്ന വിളിക്ക് പ്രസക്തിയില്ല. കേരളത്തിലാകമാനം പ്രവര്‍ത്തിച്ച പരിചയം ഉള്ളവരാണ് തങ്ങള്‍. രണ്ടാം പിണറായി മന്ത്രിസഭയുടെ പ്രവര്‍ത്തനം മോശമെന്ന് ആരും പറഞ്ഞിട്ടില്ല. തിരുത്തലുകള്‍ വേണമെന്നാണ് പറഞ്ഞതെന്നും അതുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: Will MV Govindan resign as minister?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here