സംസ്ഥാനത്ത് ബുധനാഴ്ച വരെ
വ്യാപകമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് ബുധനാഴ്ച വരെ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ( chances of rain till Wednesday kerala )
മഴയ്‌ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. തിങ്കൾ ,ചൊവ്വ ബുധൻ ദിവസങ്ങളിൽ ഒറ്റപെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇന്ന് നാല് ജില്ലകളിലും നാളെ പത്ത് ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്.
തിങ്കളാഴ്ച 12 ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ലക്ഷദ്വീപിനും തെക്കു കിഴക്കൻ അറബിക്കടലിനും സമീപമായുള്ള ചക്രവാതചുഴിയും മഹാരാഷ്ട്ര വരെ നീണ്ട് നിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുമാണ് മഴ തുടരാൻ കാരണം.
Story Highlights: chances of rain till Wednesday kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here