Advertisement

സൗദിക്ക് പുതിയ അന്താരാഷ്ട്ര വിമാനകമ്പനി; വലിയ ലക്ഷ്യങ്ങളും ആകര്‍ഷകമായ പേരും

September 3, 2022
Google News 3 minutes Read

സൗദി അറേബ്യയുടെ പുതിയ അന്താരാഷ്ട്ര വിമാന കമ്പിനിയ്ക്ക് റിയ എന്ന് പേര് നല്‍കും. പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് റിയാദിലെ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ആസ്ഥാനമായാണ് എയര്‍ലൈന്‍സ് പ്രവര്‍ത്തിക്കുക. നിലവില്‍ സൗദി അറേബ്യയുടെ ഏക ദേശീയ എയര്‍ലൈനായ സൗദിയ ജിദ്ദ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. (Saudi Arabia’s New Airline May Be Called RIA)

എണ്ണയെ മാത്രം ആശ്രയിക്കുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായി സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് മറ്റൊരു വിമാന കമ്പിനി കൂടി ആരംഭിച്ചിരിക്കുന്നത്. രാജ്യത്ത് വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ കൂടി ഭാഗമായാണ് റിയയുടെ വരവ്. വിഷന്‍ 2030ന്റെ ഭാഗമായി 10,000 കോടി റിയാല്‍ വ്യോമയാന മേഖലയില്‍ മുതല്‍മുടക്കാനാണ് ഭരണകൂടം പദ്ധതിയിട്ടിരിക്കുന്നത്.

Read Also: വിരമിച്ച പ്രമുഖ ഫുട്ബോള്‍ ഇതിഹാസങ്ങള്‍ സൗദിയിൽ; സൗഹൃദ ഫുട്ബോള്‍ മത്സരങ്ങളില്‍ ബൂട്ടണിയും

2030 ആകുമ്പോഴേക്കും 30 ദശലക്ഷം അന്താരാഷ്ട്ര ട്രാന്‍സിറ്റ് യാത്രക്കാരുണ്ടാകുമെന്നാണ് സൗദി അറേബ്യ പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇത് 40 ലക്ഷത്തില്‍ താഴെ മാത്രമാണ്. നിലവില്‍ സൗദി അറേബ്യയിലെ ഏക ദേശീയ വിമാന കമ്പനിയായ സൗദിയ 90 ഇടങ്ങളിലേക്കാണ് പറക്കുന്നത്. ഇതില്‍ തന്നെയും 27 ലക്ഷ്യസ്ഥാനങ്ങള്‍ രാജ്യത്തിനകത്താണ്. പുതിയ കമ്പനി ആഗോളതലത്തില്‍ 150-ല്‍ അധികം റൂട്ടുകളില്‍ സര്‍വീസ് നടത്തുമെന്നാണ് റിപ്പോര്‍ട്ട്. 85 രാജ്യങ്ങളിലായി നിലവില്‍ 158 കേന്ദ്രങ്ങളിലേക്കാണ് എമിറേറ്റ്‌സ് സര്‍വീസ് നടത്തുന്നത്.

Story Highlights: Saudi Arabia’s New Airline May Be Called RIA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here