Advertisement

മണിപ്പൂരില്‍ നിതീഷ് കുമാറിന് ഞെട്ടല്‍; ആറ് ജെഡിയു എംഎല്‍എമാരില്‍ അഞ്ച് പേരും ബിജെപിയിലേക്ക്

September 3, 2022
2 minutes Read

മണിപ്പൂരിലെ ജെഡിയുവിന്റെ ആറ് എംഎല്‍എമാരില്‍ അഞ്ചുപേരും പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നു. മണിപ്പൂരില്‍ പക്ഷം മാറിയ എംഎല്‍എമാരുടെ എണ്ണം ആകെയുള്ള എംഎല്‍എമാരുടെ എണ്ണത്തിന്റെ മൂന്നില്‍ രണ്ട് ഭാഗത്തേക്കാള്‍ കൂടുതലായതിനാല്‍ ജനപ്രതിനിധികളുടെ കൂറുമാറ്റം നിയമസാധുതയുള്ളതായി കണക്കാക്കും. ജെഡിയു ദേശീയ കൗണ്‍സില്‍ യോഗത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് എംഎല്‍എമാര്‍ മറുകണ്ടം ചാടിയത്.

ഖുമുക്ചം ജോയ്കിസാന്‍ സിംഗ്, എന്‍ഗുര്‍സാംഗിയുര്‍, എംഡി അച്ചാബ് ഉദ്ദീന്‍, തങ്ജം അരുണ്‍കുമാര്‍, എല്‍എം ഖൗട്ടെ എന്നീ ജെഡിയു എംഎല്‍മാരാണ് ബിജെപിയില്‍ ചേര്‍ന്നത്. എംഎല്‍എമാരെ നിറഞ്ഞ മനസോടെ സ്വാഗതം ചെയ്യുന്നതായി മണിപ്പൂര്‍ അസംബ്ലി സെക്രട്ടറി കെ മേഘജിത് സിംഗ് അറിയിച്ചു. നിതീഷ് കുമാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് പറഞ്ഞുകൊണ്ടാണ് എംഎല്‍എമാര്‍ ബിജെപിയില്‍ പ്രവേശിച്ചത്.

Read Also: അഫ്ഗാനിസ്ഥാനിലെ പള്ളിയില്‍ സ്‌ഫോടനം; പ്രമുഖ പുരോഹിതന്‍ ഉള്‍പ്പെടെ 18 പേര്‍ കൊലപ്പെട്ടു

ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 38 മണ്ഡലങ്ങളില്‍ ആറിടങ്ങളിലാണ് ജെഡിയുവിന് വിജയിക്കാന്‍ സാധിച്ചത്.
ഖൗട്ടെയും അരുണ്‍കുമാറും മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പാര്‍ട്ടി സീറ്റ് നിഷേധിച്ചതിനാലാണ് ജെഡിയുവില്‍ പ്രവേശിച്ചിരുന്നത്.

Story Highlights: Setback for Nitish Kumar as five of six JDU MLAs defect to BJP in Manipur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top