ഏഷ്യാ കപ്പിൽ ലങ്കയുടെ പ്രതികാരം; അഫ്ഗാനിസ്താനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി

ഏഷ്യാ കപ്പ് സൂപ്പർ-4 പോരാട്ടത്തിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്ക് ജയം. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഫ്ഗാനിസ്താനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി. അഫ്ഗാൻ ഉയത്തിയ 176 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലങ്ക മറികടന്നു. സെപ്റ്റംബർ ആറിന് ശ്രീലങ്ക ഇന്ത്യയെ നേരിടും.
ഗ്രൂപ്പ് ഘട്ടത്തിലെ തോൽവിക്കുള്ള ലങ്കയുടെ മധുര പ്രതികാരമാണ് സൂപ്പർ-4ൽ നേടിയ ജയം. ടോസ് നേടിയ ശ്രീലങ്ക ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. റഹ്മാനുള്ള ഗുർബാസിന്റെ 84 റൺസിന്റെ പിൻബലത്തിൽ അഫ്ഗാനിസ്താൻ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 5 പന്ത് ബാക്കി നിൽക്കെ 6 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് എടുത്ത് മത്സരം വിജയിച്ചു.
ശ്രീലങ്കയ്ക്കായി ധനുഷ്ക ഗുണതിലക 33 റൺസും, ഭാനുക റപജാക്സെ 31 റൺസും നേടി. അഫ്ഗാന് വേണ്ടി നവീൻ ഉൾ ഹഖ്, മുജീബ് ഉർ റഹ്മാൻ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി. 2022ലെ ഏഷ്യാ കപ്പിൽ ശ്രീലങ്കയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്. സെപ്റ്റംബർ ഏഴിന് നടക്കുന്ന മത്സരത്തിൽ അഫ്ഗാനിസ്താൻ പാകിസ്താനെ നേരിടും.
Story Highlights: asia cup srilanka vs afganistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here