ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
നാളെ മുതല്‍ മഴ കനക്കുമെന്ന് കാലവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. നാളെ ആറ് ജില്ലകളിലും മറ്റന്നാള്‍ പതിനൊന്ന് ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്. നാളെ മുതല്‍ രണ്ട് ദിവസം മത്സ്യബന്ധനത്തിന് വിലക്കും ഏര്‍പ്പെടുത്തി.
Read Also: പാകിസ്താന്റെ മൂന്നിൽ രണ്ട് ഭാഗവും വെള്ളത്തിനടിയിൽ; പ്രളയക്കെടുതിയിൽ മരണം 1136
ലക്ഷദ്വീപിനും തെക്ക് കിഴക്കന്‍ അറബിക്കടലിനും സമീപം നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയും മഹാരാഷ്ട്ര വരെയും ബംഗാള്‍ ഉള്‍ക്കടല്‍ വരെയുമുള്ള ന്യൂനമര്‍ദപ്പാത്തികളുമാണ് മഴയ്ക്ക് കാരണം,.
Read Also: ചൈനയിൽ പ്രളയഭീതി ഉണർത്തി കനത്ത മഴ
Story Highlights: yellow rain alert in three districts kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here