Advertisement

ചൈനയിൽ പ്രളയഭീതി ഉണർത്തി കനത്ത മഴ

August 30, 2022
2 minutes Read

തെക്കുപടിഞ്ഞാറൻ ചൈനയിൽ പ്രളയഭീതി ഉണർത്തി കനത്ത മഴ. സിചുവാങ് അടക്കം ചൈനയുടെ തെക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഞായറാഴ്ച മുതലാണ് മഴ കനത്തത്. ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ദുരന്തനിവാരണ സേന സുരക്ഷിതയിടങ്ങളിലേക്ക് മാറ്റി പാർപ്പിച്ച് കൊണ്ടിരിക്കുകയാണ്.
പ്രളയം പ്രതിരോധിക്കാൻ അടിയന്തര നീക്കങ്ങൾ സിചുവാങിൽ നടക്കുന്നുണ്ട്.

കടുത്ത വരൾച്ചയെ തുടർന്ന് ഓഗസ്റ്റ് ആദ്യ ആഴ്ച ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് ഏഴിന് 60 വർഷത്തിലെ ഏറ്റവും കൂടിയ നിലയിലേക്ക് ചൈനയിൽ താപനില വർധിച്ചു. നിരവധി പട്ടണങ്ങളിൽ 45 ഡിഗ്രി സെൽഷ്യസിനും മുകളിൽ ചൂട് രേഖപ്പെടുത്തിയിരുന്നു.

Read Also: ചൈനയിലെ കൊടുംചൂടില്‍ നദിയിലെ ജലനിരപ്പ് താഴ്ന്നു; വെളിപ്പെട്ടത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബുദ്ധപ്രതിമകള്‍

ജലവൈദ്യുത പ്ലാന്റിലെ ഉത്പാദനം കുറക്കുകയും മിക്ക പട്ടണങ്ങളിലും വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ അധികൃതർ നിർദേശം നൽകുകയും ചെയ്തിരുന്നു. ഊർജ സംരക്ഷണത്തിനായി സിചുവാങിൽ ആറ് ദിവസത്തേക്ക് ഫാക്ടറികൾ അടച്ചിടാനും ഉത്തരവിട്ടിരുന്നു.യാങ്സി നദീ തടം വറ്റുകയും വിളകൾ ഉണങ്ങുകയും കൃഷിപ്പാടങ്ങൾ വിണ്ടുകീറുകയും ചെയ്തത് കടുത്ത പ്രതിസന്ധി ഉയർത്തിയിരുന്നു.

Story Highlights: Heat-Weary South China Now On Flood Alert Amid Heavy Rainfall

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top