Advertisement

ആരാകും ബ്രിട്ടീഷ് പ്രധാനമന്ത്രി? ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം

September 5, 2022
Google News 1 minute Read

ബോറിസ് ജോണ്‍സന്റെ പിന്‍ഗാമി ആരെന്ന് ഇന്നറിയാം. പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിന്റെ ഫലം ഇന്നു പ്രഖ്യാപിക്കും. ഇന്ത്യൻ വംശജനായ മുൻധനമന്ത്രി ഋഷി സുനകും മുൻ വിദേശകാര്യമന്ത്രി ലിസ് ട്രസും തമ്മിലാണു മത്സരം.

പാർട്ടി അംഗങ്ങൾക്കിടയിലെ സർവേ നൽകുന്ന സൂചനയനുസരിച്ചു ലിസ് ട്രസിനാണു വിജയസാധ്യത. പാർട്ടിയുടെ പ്രചാരണ വിഭാഗം ഹെഡ് ഓഫിസിലാണ് വോട്ടെണ്ണൽ. ഇന്ത്യൻ സമയം വൈകിട്ട് 5.00 ന് ഫലമറിയാം. ഫലപ്രഖ്യാപനത്തിന് 10 മിനിറ്റ് മുൻപ് വിജയിയാരെന്നു സ്ഥാനാർഥികളെ അറിയിക്കും.

ഇന്ത്യന്‍ വംശജനും മുന്‍ ധനമന്ത്രിയുമായ റിഷി സുനക് പ്രധാനമന്ത്രിയായാല്‍ അത് പുതിയ ചരിത്രമാകും. പകരം മുന്‍ വിദേശകാര്യ മന്ത്രി ലിസ് ട്രസാണ് വിജയിക്കുന്നതെങ്കില്‍ ബ്രിട്ടന്റെ മൂന്നാമത് വനിതാ പ്രധാനമന്ത്രിയാകും അവര്‍.

Read Also: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവച്ചു

വിജയി എലിസബത്ത് രാജ്ഞി കോണ്‍ഫറന്‍സ് സെന്‍ററില്‍ ഹ്രസ്വ പ്രസംഗം നടക്കും. നാളെ സ്ഥാനമൊ‍ഴിഞ്ഞ ബോറിസ് ജോണ്‍സണ്‍ വിടവാങ്ങല്‍ പ്രസംഗം നടത്തും. തുടര്‍ന്ന് പുതിയ പ്രധാനമന്ത്രി സ്ഥാനമേല്‍ക്കും.

Story Highlights: British Prime Minister Election Result Today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here