കേന്ദ്ര സർക്കാർ പെൺകുട്ടികൾക്ക് പ്രതിമാസം 5,000 രൂപ വീതം നൽകും; സത്യാവസ്ഥ ഇതാണ്

കേന്ദ്ര സർക്കാർ പെൺകുട്ടികൾക്ക് പ്രതിമാസം 5,000 രൂപ വീതം നൽകുമെന്ന് സമൂഹമാധ്യമങ്ങളിൽ ഒരു പ്രചാരണം നടക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാം. ( central government will provide Rs 5000 per month to the girls; vedio is fake ).
കേന്ദ്രസർക്കാർ പെൺകുട്ടികൾക്കായി പുതിയ പദ്ധതി ആവിഷ്‌കരിച്ചുവെന്നാണ് പ്രചാരണം. പ്രധാൻ മന്ത്രി കന്യ ആശിർവാദ് യോജന എന്ന പേര് നൽകിയിരിക്കുന്ന പദ്ധതി പ്രകാരം പെൺകുട്ടികൾക്ക് പ്രതിമാസം 5,000 രൂപ ലഭിക്കുമെന്ന് ഒരു യൂട്യൂബ് വിഡിയോയിൽ പറയുന്നു.
എന്നാൽ ഈ വാർത്ത വ്യാജമാണ്. കേന്ദ്ര സർക്കാറിന് നിലവിൽ ഇത്തരമൊരു പദ്ധതി ഇല്ല. വാർത്ത പിഐബിയും തള്ളിയിട്ടുണ്ട്.
Story Highlights: central government will provide Rs 5000 per month to the girls; vedio is fake
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here