‘കുഞ്ഞിനൊരു ഓണക്കോടി വാങ്ങിയില്ല, സ്‌കൂളില്‍ ഫീസടച്ചിട്ടില്ല’; നില്‍പ്പ് സമരത്തിനിടെ പൊട്ടിക്കരഞ്ഞ് കണ്ടക്ടര്‍

തിരുവനന്തപുരം കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കുടുംബത്തോടൊപ്പം നില്‍പ്പ് സമരവുമായി കെഎസ്ആര്‍ടിസി ജീവനക്കാരന്‍. ശമ്പളം വൈകുന്നതിനെതിരെയാണ് കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായ ഗോപീഷിന്റെ പ്രതിഷേധം. ഞങ്ങള്‍ക്ക് ചെയ്ത ജോലിക്ക് പണം മതിയെന്നും കൂപ്പണ്‍ വേണ്ടെന്നും എഴുതിയ പ്ലക്കാര്‍ഡ് പിടിച്ചാണ് രോഗി കൂടിയായ ഗോപീഷിന്റെ പ്രതിഷേധം. (ksrtc conductor protest for salary in kattakada )
കുടുംബത്തോടൊപ്പം സമരം ചെയ്യേണ്ടി വന്ന സാഹചര്യം തൊണ്ടയിടറിക്കൊണ്ടാണ് ഗോപീഷ് വിശദീകരിക്കുന്നത്. ആത്മാര്‍ഥമായി പണിയെടുക്കുന്ന ഞങ്ങള്‍ക്ക് രണ്ട് മാസമായി പണമൊന്നും കിട്ടിയിട്ടില്ല. കുഞ്ഞിന് ഓണക്കോടി വാങ്ങിയിട്ടില്ല. മോന്റെ സ്‌കൂളിലെ ഫീസടച്ചിട്ടില്ല. ഇതൊക്കെ എവിടെ നിന്ന് കൊടുക്കും? പൊട്ടിക്കരഞ്ഞുകൊണ്ട് ഗോപീഷ് തന്റെ അവസ്ഥ വിശദീകരിക്കുന്നത് ഇങ്ങനെ. കൈയ്ക്ക് പരുക്കേറ്റിട്ടും താന്‍ ഡ്യൂട്ടി മുടക്കിയിട്ടില്ലെന്നും ഗോപീഷ് കൂട്ടിച്ചേര്‍ത്തു.
Read Also: മലപ്പുറത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് ബാലികയ്ക്ക് ഗുരുതര പരുക്ക്
അതേസമയം ജീവനക്കാര്‍ക്ക് ആശ്വാസം പകര്‍ന്ന് കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം തുടങ്ങി. മുഴുവന്‍ ജീവനക്കാര്‍ക്കും തല്‍കിയതായി കെഎസ്ആര്‍ടിസി അറിയിച്ചു. മുഖ്യമന്ത്രിയുമായിട്ടുള്ള ചര്‍ച്ചയ്ക്ക് മുന്നോടിയായിട്ടാണ് ശമ്പള വിതരണം നടത്തിയത്. ജൂലൈ മാസത്തെ 70 ശതമാനം ശമ്പളം വിതരണം ചെയ്തതായി കെഎസ്ആര്‍ടിസി വ്യക്തമാക്കി. കെഎസ്ആര്‍ടിസിയിലെ 24,477 സ്ഥിരം ജീവനക്കാര്‍ക്കാണ് ശമ്പളം നല്‍കിയത്. 838 കാഷ്വല്‍ ജീവനക്കാര്‍ക്ക് മുന്‍പ് ജൂലൈ മാസത്തെ ശമ്പളം നല്‍കിയിരുന്നുവെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.
Story Highlights: ksrtc conductor protest for salary in kattakada
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here