Advertisement

മലപ്പുറത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് ബാലികയ്ക്ക് ഗുരുതര പരുക്ക്

September 5, 2022
1 minute Read

മലപ്പുറത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് ബാലികയ്ക്ക് ഗുരുതര പരുക്ക്. ചെറിയമുണ്ടം വാണിയന്നൂരിലാണ് തെരുവുനായ്ക്കൾ കടിച്ച് എട്ടുവയസുകാരിക്ക് ഗുരുതര പരുക്കേറ്റത്. ഞായറാഴ്ച രാവിലെ ഒൻപതരോടെയാണ് സംഭവം ഉണ്ടായത്.

മദ്രസ പഠനം കഴിഞ്ഞ് വരികയായിരുന്ന കുട്ടിക്കുനേരെ രണ്ടുനായ്ക്കൾ കുരച്ചുചാടി കടിക്കുകയായിരുന്നു. നായ ബാലികയുടെ കാൽമുട്ടിന് താഴെനിന്ന് മാംസം കടിച്ചെടുത്തു. ഗുരുതര പരുക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സക്കുശേഷം വീട്ടിലേക്കു മാറ്റി.

Read Also: തെരുവ് നായ ആക്രമണം; ഇതുവരെ നഷ്ടപരിഹാരത്തുക അനുവദിച്ചത് 749 പേർക്ക് മാത്രം; 132 പേർ ചുവപ്പ് നാടയിൽ കുരുങ്ങി കിടക്കുന്നു

Story Highlights: Stray dog attack Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top