സ്കൂളിൽ നവജാതശിശുവിന്റെ മൃതദേഹം; പ്ലസ് വൺ വിദ്യാർത്ഥിനി പ്രസവിച്ചതെന്ന് പൊലീസ്

തമിഴ്നാട്ടിലെ ചിദംബരത്തിനടുത്തുള്ള സ്കൂളിൽ നവജാതശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി പൊലീസ്. സ്കൂളിൽ പഠിക്കുന്ന പ്ലസ് വൺ വിദ്യാർത്ഥിനി പ്രസവിച്ച കുഞ്ഞിൻ്റെ മൃതദേഹമാണ് ഇതെന്ന് പൊലീസ് പറയുന്നു. 16 വയസുകാരിയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പൊലീസ് കുട്ടിയെ ഗർഭിണിയാക്കിയത് ആരെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ്.
ചൊവ്വാഴ്ച വൈകിട്ടാണ് സ്കൂൾ അധികൃതർ ശൗചാലയത്തിനു സമീപം ഒരു നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ പൊലീസിനെ വിവരമറിയിച്ചു. പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് സ്കൂളിലെ തന്നെ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ കുഞ്ഞാണ് ഇതെന്ന് മനസ്സിലാക്കി. ക്ലാസിലിരിക്കെ പ്രസവവേദന വന്നതിനാൽ ശൗചാലയത്തിലേക്ക് പോവുകയായിരുന്നു എന്ന് വിദ്യാർത്ഥിനി പൊലീസിനോട് പറഞ്ഞു. ശൗചാലയത്തിൽ വച്ച് വിദ്യാർത്ഥിനി പ്രസവിച്ചു. അപ്പോൾ തന്നെ എന്നാണ് പൊലീസിൻ്റെ നിഗമനം. പേന കൊണ്ട് പൊക്കിൾക്കൊടി മുറിച്ച പെൺകുട്ടി ക്ലാസിലേക്ക് തിരികെവരികയായിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ ആർക്കും കുട്ടി ഗർഭിണിയാണെന്ന വിവരം അറിയുമായിരുന്നില്ല.
Story Highlights: Newborn body school girl birth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here