പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ ഉയർത്തും

പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 180 സെന്റീമീറ്റര്‍ ഉയര്‍ത്തി. ഇന്ന് വൈകുന്നേരം 06.15ന് 80 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തുo. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 300 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. വൈകുന്നേരം 06.15ന് 60 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തുമെന്നും സമീപ വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
അതേസമയം മഴപ്പേടിയിലാണ് ഇത്തവത്തെ ഓണക്കാലം. ഉത്രാടദിനത്തിൽ എട്ട് ജില്ലകളിലും തിരുവോണ ദിവസം നാലു ജില്ലകളിലും ഓറഞ്ച് അലേർട്ട്. നാളെ നാലു ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പാണുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് നാളെ റെഡ് അലേർട്ട്. കൂടാതെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി ഏഴു ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് ഒമ്പതു ജില്ലകളിൽ യെല്ലോ അലേർട്ടാണ്. ഉത്രാടദിനത്തിൽ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.
Story Highlights: Peppara Dam Shutters Will Open
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here