‘രാഹുൽ ഗാന്ധി മത്സരിച്ചില്ലെങ്കിൽ നേതൃത്വത്തിൽ നിന്ന് മാറി നിൽക്കും’; നെഹ്റു കുടുംബത്തിനായി സമ്മർദം ശക്തമായി മുതിർന്ന നേതാക്കൾ

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് വേണ്ടി സമ്മർദം ശക്തമാക്കി പാർട്ടിയിലെ മുതിർന്ന നേതാക്കൾ. അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി മത്സരിച്ചില്ലെങ്കിൽ നേതൃത്വത്തിൽ നിന്ന് മാറി നിൽക്കുമെന്നാണ് മുതിർന്ന നേതാക്കളുടെ ഭീഷണി. കമൽനാഥ് അടക്കമുള്ള നേതാക്കളാണ് കടുത്ത നിലപാട് സ്വീകരിച്ചത്.നെഹ്റു കുടുംബാംഗങ്ങൾ നേതൃത്വത്തിൽ ഇല്ലെങ്കിൽ അണികൾ നിരാശരാകുമെന്ന് ഈ നേതാക്കൾ നെഹ്റു കുടുംബത്തെ അറിയിച്ചു. (senior congress leaders including kamal nath press hard for Nehru family)
അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി സ്വന്തം നിലപാട് പുനപരിശോധിക്കണമെന്നും കമൽനാഥ് അടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ അധ്യക്ഷപദവി ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ സോണിയാഗാന്ധി തുടരുകയാണ് വേണ്ടതെന്നും ഉൾപ്പെടെ മുതിർന്ന നേതാക്കൾ നിർദേശിച്ചിട്ടുണ്ട്.
അതേസമയം കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ സമവായ നിർദേശങ്ങളുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. തരൂരിനെ ലോക്സഭയിലെ പാർട്ടിയുടെ കക്ഷി നേതാവാക്കി സമവാക്യം ഉണ്ടാക്കാനാണ് ഈ വിഭാഗം നീക്കം നടത്തുന്നത്. പാർട്ടി അധ്യക്ഷ തെരഞ്ഞെടുപ്പിനൊപ്പം ലോക്സഭയുടെ കക്ഷി നേതാവിനെയും മാറ്റണമെന്ന നിർദേശമാണ് ഇവർ മുന്നോട്ടുവയ്ക്കുന്നത്. അദിർ രഞ്ജൻ ചൗധരിയാണ് നിലവിൽ കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ്.
Story Highlights: senior congress leaders including kamal nath press hard for Nehru family
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here