Advertisement

മുത്തശ്ശിക്ക് വേണ്ടി ‘ഹാപ്പി ബർത്ത്ഡേ’ പാടി സ്വയം റെക്കോർഡ് ചെയ്യുന്ന പിഞ്ചുകുഞ്ഞ്; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ…

September 5, 2022
2 minutes Read

കുഞ്ഞുങ്ങളുടെ സന്തോഷവും അവരുടെ കുഞ്ഞു കുഞ്ഞു പ്രവൃത്തികളും കാണാൻ തന്നെ രസമാണ്. ഇത്തരം നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ നമ്മൾ എന്നും കാണാറുമുണ്ട്. ഇത്തരം വീഡിയോകൾക്ക് ആരാധകരും ഏറെയാണ്. ഒരു കൊച്ചുകുട്ടി തന്റെ മുത്തശ്ശിയ്‌ക്കായി പിറന്നാൾ ഗാനം പാടി റെക്കോർഡ് ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പാട്ടു പാടി സ്വയം റെക്കോർഡ് ചെയ്ത് സന്തോഷിക്കുകയാണ് അവൻ.

സ്ലോവേനിയൻ ഭാഷയിലാണ് കുട്ടി തന്റെ മുത്തശ്ശിക്ക് ജന്മദിനാശംസകൾ പാടുന്നത്. അത് സ്വയം റെക്കോർഡ് ചെയ്ത് കേൾക്കുന്നത് വീഡിയോയിൽ കാണാം. “തന്റെ മുത്തശ്ശിക്ക് സ്ലോവേനിയൻ ഭാഷയിൽ ജന്മദിനാശംസകൾ പാടുന്നു” എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്. അവൻ സ്വയം വീണ്ടും വീണ്ടും റെക്കോർഡു ചെയ്യുന്നുണ്ട്. oliverosiokuncic എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. പാട്ടുകാരനും പിയാനിസ്റ്റുമാണ് ഒലിവർ എന്ന മൂന്ന് വയസ്സുകാരൻ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് വ്യക്തം.

നിരവധി പേരാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ കണ്ടത്. നിരവധി ലൈക്കുകളും കമന്റുകളും സഹിതം 12.4K കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയത്. മുത്തശ്ശിയ്ക്ക് വളരെ സന്തോഷമാകുമെന്നും കൊച്ചുമിടുക്കന്റെ പാട്ട് സുന്ദരമാണെന്നും തുടങ്ങി നിരവധി കമന്റുകൾ വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്. ഇതിനുമുമ്പും ഇത്തരം നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ഭക്ഷണം പാചകം ചെയ്യുന്ന കുഞ്ഞുങ്ങളുടെയും ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ കുഞ്ഞുങ്ങളുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയങ്ങൾ കീഴടക്കിയിട്ടുണ്ട്. അവിശ്വസനീയമായ പ്രവർത്തനങ്ങൾ ചെയ്യുന്ന പിഞ്ചുകുട്ടികൾ കാണുന്നത് എപ്പോഴും രസകരമാണ്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top