Advertisement

കനത്ത മഴ; തൃശൂരിൽ ഉരുൾപ്പൊട്ടൽ

September 6, 2022
1 minute Read

കനത്ത മഴയെ തുടർന്ന് തൃശൂർ ജില്ലയിൽ ഉരുൾപ്പൊട്ടൽ. പാലപ്പിള്ളി ചൊക്കന വനമേഖലയിലാണ് ഉരുൾപ്പൊട്ടൽ ഉണ്ടായത്. മുപ്ലി പുഴയിൽ നീരൊഴുക്ക് കൂടിയാതായി വനം വകുപ്പ് അറിയിച്ചു. ഉദ്യോഗസ്ഥർ മേഖലയിൽ പരിശോധന നടത്തി. ഉരുൾപ്പൊട്ടലിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേസമയം കൊല്ലം ജില്ലയിലും തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. എറണാകുളം ജില്ലയുടെ വിവിധയിടങ്ങളിലും കോട്ടയം ജില്ലയിലും മഴയുണ്ട്. പത്തനംതിട്ടയിലും കനത്തമഴ തുടരുകയാണ്. കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ മലയോര മേഖലയില്‍ അതീവ ജാഗ്രതാനിര്‍ദേശം നല്‍കി.

നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. 100 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തി വെള്ളം പുറത്തേയ്ക്ക് ഒഴുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അരുവിക്കര ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Story Highlights: heavy rain; Landslide in Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top