Advertisement

സംശയരോഗം; പള്ളിക്കരയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി

September 6, 2022
Google News 2 minutes Read

എറണാകുളം പള്ളിക്കരയിൽ ഭാര്യയെ കൊലപ്പെടുത്തി അന്യസംസ്ഥാന തൊഴിലാളിയായ ഭർത്താവ് ജീവനൊടുക്കി. പള്ളിക്കര ഊത്തിക്കര സ്വദേശി ലിജയെ ഇന്നലെ രാത്രിയാണ് കുത്തിക്കൊലപ്പെടുത്തിയത്.
ഭർത്താവായ ഒഡീഷ സ്വദേശി സുബ്രുവിനെ ഇന്ന് രാവിലെ സമീപ പ്രദേശത്ത് മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

സംശയരോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുന്നത്തുനാട് പൊലീസ് പറഞ്ഞു. ലിജയുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്നത്. സുബ്രുവിൻ്റെ മൃതദേഹത്തിൻ്റെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.

Read Also: വര്‍ക്കലയില്‍ നവവധുവിനെ നിലവിളക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്

Story Highlights: Man killed wife and committed suicide Ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here