Advertisement

സിനിമ വിട്ടത് വെറുതെയായില്ല; പുതിയ സന്തോഷം പങ്കുവച്ച് നടി മന്യ

September 6, 2022
3 minutes Read
manya gets promotion

ജോക്കർ, വക്കാലത്ത് നാരായണൻ കുട്ടി എന്നീ ചിത്രങ്ങളിലൂടെ മലയാളി മനസുകളിൽ ഇടം നേടിയ വ്യക്തിയാണ് നടി മന്യ. എന്നാൽ വളരെ കുറച്ച് ചിത്രങ്ങൾ മാത്രം ചെയ്ത് മന്യ സിനിമാ രംഗത്തോട് വിടപറയുകയായിരുന്നു. ( manya gets promotion )

താരം എവിടെയെന്ന മലയാളി പ്രേക്ഷകരുടെ അന്വേഷണങ്ങൾക്ക് വിരാമമിട്ട് നടി തന്നെ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരുമായി ഒരു സന്തോഷ വാർത്ത പങ്കുവയ്ക്കുകയാണ് മന്യ. സിറ്റി എന്ന ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് സ്ഥാപനത്തിന്റെ വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിച്ചിരിക്കുകയാണ് താരത്തിന്. ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ നടി തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.

‘ സിനിമയിൽ നിന്ന് സാമ്പത്തിക രംഗത്തേക്ക്… അധികമാരും തെരഞ്ഞെടുക്കാത്ത വഴിയാണ് ഇത്…പക്ഷേ ദൈവം അനുഗ്രഹിച്ചു. എന്റെ അമ്മയുടേയും, മകൾ ഓമിയുടേയും മറ്റ് കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും പിന്തുണയ്ക്ക് നന്ദി. എല്ലാ സ്ത്രീകൾക്കും സാമ്പത്തിക സ്വാതന്ത്ര്യം അനിവാര്യമാണ്. എന്നാൽ മാത്രമേ സ്വന്തം കാര്യവും മാതാപിതാക്കളുടെ കാര്യവും നോക്കി നടത്താൻ സാധിക്കൂ’- മന്യ കുറിച്ചു.

Read Also: “സ്വപ്നം കാണുക, വിശ്വസിക്കുക, അഭിനയത്തിന്റെ 25 വർഷങ്ങൾ”; സിൽവർ ജൂബിലി നിറവിൽ സൂര്യ

സിനിമ വിട്ടത് വെറുതെയായില്ലെന്ന് തെളിയിക്കുകയാണ് നടി മന്യ. ഒരു സ്ഥാപനത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്ന് സ്വന്തം കാലിൽ നിന്ന് വിജയിച്ചിരിക്കുകയാണ് താരം.

Story Highlights: manya gets promotion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top