“സ്വപ്നം കാണുക, വിശ്വസിക്കുക, അഭിനയത്തിന്റെ 25 വർഷങ്ങൾ”; സിൽവർ ജൂബിലി നിറവിൽ സൂര്യ

സൂര്യ സിനിമയിലെത്തിയിട്ട് 25 വർഷങ്ങൾ പൂർത്തിയാകുന്നു. ദേശീയ പുരസ്‌കാര നിറവിൽ ആ സന്തോഷത്തിനൊപ്പം മറ്റൊന്നുകൂടി ചേരുകയാണ്. 1997-ൽ ഇതേ ദിവസമാണ് വസന്ത് സംവിധാനം ചെയ്ത ‘നേർക്ക് നേര്’ എന്ന ചിത്രത്തിലൂടെ സൂര്യ അഭിനയലോകത്തേക്ക് എത്തിയത്.
ഈ 25 വർഷത്തിനിടയിൽ വലിയൊരു ആരാധകവൃന്ദം നേടിയ നടനാണ് സൂര്യ. കേരളത്തിലും വലിയ ആരാധകരുള്ള താരമാണ് സൂര്യ. അദ്ദേഹത്തിന്റെ കരിയർ നിരവധി അഭിനേതാക്കൾക്ക് പ്രചോദനവും പ്രതീക്ഷയുമാണ്. സിനിമയിൽ 25 വർഷം തികയുന്ന വേളയിൽ സൂര്യ കുറിക്കുന്നതിങ്ങനെ- “ശരിക്കും സുന്ദരവും അനുഗ്രഹീതവുമായ 25 വർഷം..! സ്വപ്നം കാണുക, വിശ്വസിക്കുക..!’
അതേസമയം, മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി, മികച്ച പശ്ചാത്തല സംഗീതം, മികച്ച തിരക്കഥ എന്നിങ്ങനെ അഞ്ചു പുരസ്‌കാരങ്ങളാണ് ദേശീയ പുരസ്കാരത്തിൽ സൂരറൈ പോട്ര് സ്വന്തമാക്കിയത്. ഒട്ടേറെ ആരാധകരുള്ള സൂര്യ വ്യക്തിജീവിതത്തിലും മാതൃകയാണ്. 2006 ൽ നടി ജ്യോതികയെ വിവാഹം കഴിച്ചു. രണ്ട് കുട്ടികളുടെ മാതാപിതാക്കളാണ് സൂര്യയും ജ്യോതികയും.
തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റികളുടെ പട്ടികയിലാണ് ഇപ്പോൾ സൂര്യയുടെ പേര്. ഏകദേശം 25-30 കോടി രൂപയാണ് ഒരു സിനിമയ്ക്ക് സൂര്യ ഈടാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അതേ സമയം, 2D എന്റർടൈൻമെന്റ് പ്രൊഡക്ഷൻ ഹൗസ്, ടിവി ഹോസ്റ്റിംഗ്, എന്നിവയും സൂര്യയുടെ വരുമാന സ്രോതസ്സിൽ ഉൾപ്പെടുന്നു.
Story Highlights: surya completes 25 years in cinema
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here